നെയ്മറുടെ അമ്മയ്ക്ക് പുതിയ ജീവിത പങ്കാളി, നെയ്മറേക്കാള്‍ ചെറുപ്പം; ആശംസയുമായി താരം

Published : Apr 13, 2020, 04:22 PM ISTUpdated : Apr 13, 2020, 04:24 PM IST
നെയ്മറുടെ അമ്മയ്ക്ക് പുതിയ ജീവിത പങ്കാളി, നെയ്മറേക്കാള്‍ ചെറുപ്പം; ആശംസയുമായി താരം

Synopsis

നദീനെ ഗോൺസാൽവസിനെ പരിചയപ്പെടും മുമ്പെ നെയ്മറുടെ കടുത്ത ആരാധകനായിരുന്നു ബ്രസീലിലെ പെർനാംബുകോ സ്വദേശിയായ തിയാഗോ റാമോസെന്ന് വിവിധ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിന്റെ അമ്മ നദീനെ ഗോൺസാൽവസ് സാന്തോസിന് പുതിയ ജീവിത പങ്കാളി. നെയ്മറെക്കാള്‍ ആറു വയസ്സിന് ചെറുപ്പമായ 22കാരനുമായി 52കാരിയായ നദീനെ ഡേറ്റിംഗിലാണെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കംപ്യൂട്ടർ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യം സ്ഥിരീകരിച്ച് ഇവർ ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തു. ‘ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നർ റിബെറോയില്‍ നിന്ന് നദീനെ 2016 വിവാഹമോചനം നേടിയിരുന്നു. വാഗ്നർ റിബെയ്റോയുമായി കാൽനൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ൽ നദീനെ ഗോൺസാൽവസ് വേർപ്പെടുത്തിയത്. പുതിയ പങ്കാളിയെക്കുറിച്ച് നദീനെ ഗോൺസാൽവസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു സാക്ഷാല്‍ നെയ്മര്‍ ജൂനിയറും വാഗ്നർ റിബെയ്റോയും ആശംസകളറിയിച്ചു. സന്തോഷത്തോടെയിരിക്കു അമ്മേ, സ്നേഹത്തോടെ എന്നായിരുന്നു നെയ്മറുടെ മറുപടി. 

നദീനെ ഗോൺസാൽവസിനെ പരിചയപ്പെടും മുമ്പെ നെയ്മറുടെ കടുത്ത ആരാധകനായിരുന്നു ബ്രസീലിലെ പെർനാംബുകോ സ്വദേശിയായ തിയാഗോ റാമോസെന്ന് വിവിധ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെയ്മറിനോടുള്ള ആരാധന മൂത്ത് 2017ൽ തിയാഗോ റാമോസ് നെയ്മറിനയച്ച സന്ദേശം ഇങ്ങനെയായിരുന്നു, ‘നെയ്മർ, താങ്കൾ മികച്ച കളിക്കാരനാണ്. താങ്കളേപ്പോലൊരു ഫുട്ബോൾ താരത്തിന്റെ ആരാധകനായിരിക്കുകയെന്നത് നൽകുന്ന സന്തോഷം വിവരിക്കാനാവില്ല, താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ട്. 
ഒരു ദിവസം സഹോദരങ്ങളേപ്പോലെ ചേർന്നിരുന്ന് നമുക്ക് ഈ സന്ദേശം വായിക്കാമെന്നും ഒരുമിച്ചു കളിക്കാമെന്നും പ്രതീക്ഷിക്കുന്നു. നമ്മൾ ഒരിക്കൽ കണ്ടുമുട്ടുമെന്ന് എനിക്കു തീർച്ചയുണ്ട്. കാരണം, ലക്ഷ്യങ്ങൾക്കു പിന്നാലെ പോകുന്ന ഒരു സ്വപ്ന ജീവിയാണ് ഞാൻ. എല്ലാ ആശംസകളും’ – ഇതായിരുന്നു റാമോസിന്റെ സന്ദേശം. അടുത്തിടെ നെയ്മറിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ റാമോസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത