ഒന്നാം റാങ്കുകാര്‍ക്കൊന്നും കിരീടഭാഗ്യമില്ല; ബ്രസീലിനെ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

By Web TeamFirst Published Nov 24, 2022, 9:40 AM IST
Highlights

2002 ൽ ഫ്രാൻസായിരുന്നു റാങ്കിംഗിൽ മുന്നിൽ. പക്ഷേ, ഒന്നാം റൗണ്ടിൽ തന്നെ പുറത്തായി. ബ്രസീൽ കപ്പണിഞ്ഞു. 2006 ൽ ബ്രസിൽ ഒന്നാംസ്ഥാനക്കാരായി ലോകകപ്പിനെത്തി. കപ്പടിച്ചത് ഇറ്റലി.  2010 ബ്രസീൽ വീണ്ടും ഒന്നാം സ്ഥാനക്കാരായി  ദക്ഷിണാഫ്രിക്കയിലെത്തി. കിരീടം നേടിയത് സ്പെയ്ൻ.

ദോഹ: ഫിഫ റാങ്കിംഗിൽ ഒന്നാമത് ഉള്ളവർ, സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുത്തവരാകും. എന്നാൽ റാങ്കിങ്ങിൽ ഒന്നാത് ഉള്ളവർ ലോകകപ്പ് നേടിയിട്ടുണ്ടോ?. 1992ലാണ് ഫിഫ റാങ്കിംഗിന് തുടക്കമായത്. അന്നുമുതൽ റാങ്കിംഗിൽ ഒന്നാമതുള്ളവർ ഇതുവരെ കപ്പടിച്ചിട്ടില്ല. 1994 ലാണ് റാങ്കിങ് വന്നതിന് ശേഷം ആദ്യമായി ലോകകപ്പ് നടന്നത്. ജർമനിയായിരുന്നു റാങ്കിംഗിൽ ഒന്നാമത്. എന്നാൽ വിശ്വകിരീടത്തിൽ മുത്തമിട്ടത് ബ്രസീൽ. 1998ൽ ഒന്നാം സ്ഥാനക്കാരെന്ന പകിട്ടോടെയാണ് ബ്രസീൽ കളിക്കെത്തിയത്.
എന്നാൽ ഫൈനലിൽ ബ്രസീലിനെ വീഴ്ത്തി, ഫ്രാൻസ് ലോക ജേതാക്കളായി.

2002 ൽ ഫ്രാൻസായിരുന്നു റാങ്കിംഗിൽ മുന്നിൽ. പക്ഷേ, ഒന്നാം റൗണ്ടിൽ തന്നെ പുറത്തായി. ബ്രസീൽ കപ്പണിഞ്ഞു. 2006 ൽ ബ്രസിൽ ഒന്നാംസ്ഥാനക്കാരായി ലോകകപ്പിനെത്തി. കപ്പടിച്ചത് ഇറ്റലി.  2010 ബ്രസീൽ വീണ്ടും ഒന്നാം സ്ഥാനക്കാരായി  ദക്ഷിണാഫ്രിക്കയിലെത്തി. കിരീടം നേടിയത് സ്പെയ്ൻ.

പ്രതിഭകളുടെ കൂട്ടയിടി; ബ്രസീലിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ആരൊക്കെ

2014ൽ സ്പെയിൻ ഒന്നാം സ്ഥാനക്കാരായി ബ്രസീലിൽ എത്തിയപ്പോൾ കിരീടം കൊണ്ടുപോയത് ജർമ്മനിയും. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ജർമ്മനിയായിരുന്നു ഫിഫ റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാർ. ലോകകപ്പ് നേടിയതാവട്ടേ ഫ്രാൻസും. ചുരുക്കിപ്പറഞ്ഞാൽ ഫിഫ റാങ്കിംഗ് തുടങ്ങിയ ശേഷം ഒന്നാം സ്ഥാനക്കാർക്ക് ഇതുവരെ ലോകകപ്പിൽ തൊടാൻ ഭാഗ്യം കിട്ടിയിട്ടില്ല. നെയ്മറും സംഘവും ഈ ദുർവിധിയെ മറികടക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ സെര്‍ബിയ ആണ് ആദ്യ മത്സരത്തില്‍ ബ്രസീലിന്‍റെ എതിരാളികള്‍. 28ന് സ്വിറ്റര്‍സര്‍ലന്‍ഡിനെയും ഡ‍ിസംബര്‍ മൂന്നിന് കാമറൂണിനെയും ബ്രസീല്‍ നേരിടും. പരാജയമറിയാതെ തുടര്‍ച്ചയായി 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബ്രസീല്‍ ലോകകപ്പില്‍ പന്തു തട്ടാനിറങ്ങുന്നത്.ഇതില്‍ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ജയവും. ഈ മത്സരങ്ങളില്‍ ബ്രസീല്‍ നേടിയത് 26 ഗോളുകള്‍. വാങ്ങിയത് രണ്ടെണ്ണം മാത്രം.

click me!