
പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) പരിശീലകനാകാന്‍ മൗറീസിയോ പൊച്ചെട്ടീനോ (Mauricio Pochettino) എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി പിഎസ്ജി (PSG) പരിശീലകന്‍. ക്ലബ്ബിനെ ബഹുമാനിക്കുന്നെന്നും മറ്റൊരു ടീം എന്ത് ചെയ്യുന്നുവെന്ന് ആലോചിക്കുന്നില്ലെന്നായിരുന്നു പൊച്ചെട്ടീനോയുടെ പ്രതികരണം. പിഎസ്ജിയെയും ആരാധകരെയും ഈ നഗരത്തെയും ഇഷ്ടപ്പെടുന്നെന്നും പൊച്ചെട്ടീനോ പറഞ്ഞു.
2023 വരെ പിഎസ്ജിയുമായി പൊച്ചെട്ടീനോയ്ക്ക് കരാറുണ്ട്. എന്നാല്‍ പൊച്ചെട്ടീനോയെ നഷ്ടപരിഹാരം നല്‍കിയും ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്. സിനദിന്‍ സിദാന്‍ പിഎസ്ജി പരിശീലകനാകാന്‍ തയ്യാറായാല്‍ പാച്ചെട്ടീനോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ഹാഗും പിഎസ്ജിയോ് പ്രതികൂല നിലപാടാണ് എടുത്തത്.
തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അയാക്‌സിനോടൊപ്പം തിരക്കിലാണെന്നുമായിരുന്നു എറിക് ടെന്‍ഹാഗിന്റെ പ്രതികരണം. അയാക്‌സിനൊപ്പം കിരീടങ്ങള്‍ നേടാന്‍ ആഗ്രഹമുണ്ടെന്നും എറിക് ടെന്‍ഹാഗ് വ്യക്തമാക്കി. ഇതിനിടെ ബാഴ്‌സലോണ മുന്‍ പരിശീലകന്‍ ഏണസ്റ്റോ വെല്‍വെര്‍ദെയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമീപിച്ചു.
പൊച്ചെട്ടീനോ ഈ സീസണില്‍ എത്തില്ലെങ്കില്‍ വെല്‍വെര്‍ദെയെ പരിഗണിക്കാനാണ് തീരുമാനം. അയാക്‌സ് കോച്ച് എറിക് ടെന്‍ഹാഗ്
എന്നിവരുടെ പേരുകള്‍ നേരത്തെ സജീവമായി ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടെയും പ്രതികരണം പ്രതികൂലമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!