പ്രീ- ക്വാർട്ടറിൽ ബ്രസീലിന് എതിരാളികൾ നോർവെ; ഐവറി കോസ്റ്റിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

Published : Jul 01, 2026, 12:40 AM IST
Norway

Synopsis

ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോർവെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നോർവെയ്ക്കായി അന്റോണിയോ നുസയും എർലിംഗ് ഹാളണ്ടും ഗോളുകൾ നേടിയപ്പോൾ, അമാദ് ഡിയാലോ ഐവറി കോസ്റ്റിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ തകർത്ത നോർവെ പ്രീ ക്വാർട്ടറിലേക്ക്. ബ്രസീൽ ആണ് പ്രീ ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ. ഐവറി കോസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോർവെ കളിമെനഞ്ഞത്. ഗോളെന്നുറപ്പിച്ച ഐവറി കോസ്റ്റിന്റെ നിരവധി അവസരങ്ങളാണ് നോർവെ പ്രതിരോധം ഇല്ലാതെയാക്കിയത്.

ആദ്യ പകുതി തീരാൻ കുറച്ച് മിനുട്ടുകൾ മാത്രം ശേഷിക്കെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ നോർവെയ്ക്ക് വേണ്ടി അന്റോണിയോ നുസയാണ് ആദ്യം സ്‌കോർ ചെയ്തത്. ഗോൾ വഴങ്ങിയെങ്കിലും പ്രതിരോധത്തിലേക്ക് തിരിയാൻ ഒരിക്കലും തയ്യാറല്ലാതിരുന്ന ഐവറി കോസ്റ്റിനെ വേണ്ടി വലതുവിംഗിൽ നിന്നും ഡയോമൊണ്ടയുടെ മൂർച്ചയേറിയ ആക്രമണങ്ങളായിരുന്നു നടത്തിയിരുന്നത്. അതിന്റെ ഫലമെന്നോണം അമാദ് ഡിയാലോ ഐവറി കോസ്റ്റിന് വേണ്ടി ഗോൾ മടക്കി. എന്നാൽ എൺപത്തിനാലാം മിനിറ്റിൽ നോർവേയ്ക്ക് വേണ്ടി ഹാളണ്ട് പട്ടിക പൂർത്തിയാക്കി.

ഇതോടെ ഗോൾഡൻബൂട്ടിനുള്ള മത്സരത്തിൽ അഞ്ച് ഗോളുകളുമായി മെസിക്ക് പിന്നിലായി ഹാളണ്ട് എത്തി. ഐവറി കോസ്റ്റിന്റെ അഞ്ച് ഷോട്ട് ഓൺ ടാർഗെറ്റുകളാണ് ഗോൾ ആവാതെ പോയത്. അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് നോർവേ ഗോൾകീപ്പർ തട്ടിയകറ്റിയതും ഐവറികോസ്റ്റിന്റെ പ്രീ ക്വാർട്ടർ സ്വപങ്ങൾക്ക് തിരിച്ചടിയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട നോക്കൗട്ട് മത്സരത്തിന് ഇറങ്ങുന്നു; വിജയപ്രതീക്ഷയുമായി സ്വീഡനും
ഗോളടി തുടരാൻ ഹാളണ്ട്; നോക്കൗട്ടിൽ നോർവെ ഐവറി കോസ്റ്റിനെതിരെ