ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും സ്വത്ത് വിഭജന കരാർ പ്രകാരം വിവാഹിതരായി. ഈ ഉടമ്പടി പ്രകാരം, വേർപിരിയുകയാണെങ്കിൽ ജോർജിനയ്ക്ക് പ്രതിമാസം 1.10 കോടി രൂപ ജീവനാംശവും മാഡ്രിഡിലെ ബംഗ്ലാവും ലഭിക്കും.

ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജോര്‍ജിന റോഡ്രിഗസിന്റെയും വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്‍ പുറത്ത്. സ്വത്ത് വിഭജന കരാര്‍ അടിസ്ഥാനമാക്കിയാണ് ഇരുവരുടേയും വിവാഹം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും തിങ്കളാഴ്ച്ചയാണ് പോര്‍ച്ചുഗലിലെ കാഷ്‌കിസില്‍ വിവാഹിതരാനയാത്. ഇതിന് പിന്നാലെയാണിപ്പോള്‍ വിവാഹ ഉടമ്പടിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. റൊണാള്‍ഡോയുടെയും ജോര്‍ജീനയുടെയും വ്യക്തിഗത ആസ്തികളില്‍ ഇരുവര്‍ക്കും പൂര്‍ണ നിയന്ത്രണം ഉറപ്പാക്കുന്നതാണ് പോര്‍ച്ചുഗീസ് നിയമപ്രകാരമുള്ള കരാര്‍.

ഇതനുസരിച്ച് വിവാഹത്തിന് മുന്‍പോ ശേഷമോ ഇരുവര്‍ക്കും ലഭിക്കുന്ന വരുമാനത്തിലും നിക്ഷേപങ്ങളിലും വ്യക്തിപരമായ അവകാശം മാത്രമായിരിക്കും. ഭാവിയില്‍ വേര്‍പിരിയല്‍ ഉണ്ടായാല്‍ വിഭജന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഈ കരാറും ഉപാധികളും സഹായിക്കും. ഇരുവരും വേര്‍പിരിയുകയാണെങ്കില്‍ ജോര്‍ജീനയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും കരാറില്‍ വ്യക്തമായ നിബന്ധനകളുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തുകയാണെങ്കില്‍ റൊണാള്‍ഡോ പ്രതിമാസം ഒരുകോടി പത്ത് ലക്ഷം രൂപ ജോര്‍ജിയ്ക്ക് ജീവനാംശമായി നല്‍കണം.

ഇതോടൊപ്പം സ്പാനിഷ് നഗരമായ മാഡ്രിഡിലുള്ള ആഡംബര ബംഗ്ലാവിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ജോര്‍ജീനയ്ക്ക് കൈമാറും. നിലവില്‍ 53.50 കോടി രൂപ മൂല്യമുള്ളതാണ് ഈ ബംഗ്ലാവ്. റൊണാള്‍ഡോയുടെ ഉറ്റ സുഹൃത്തായ മിഗേല്‍ പെയ്ഷാവോയും ജോര്‍ജീനയുടെ സഹോദരി ഇവാന റോഡ്രിഗസുമായിരുന്ന വിവാഹ കരാറിലെ സാക്ഷികള്‍. പത്തുവര്‍ഷമായി റൊണാള്‍ഡോയും ജോര്‍ജിനയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.

മക്കളും വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ സഹതാരങ്ങളോ സൗദി ക്ലബ് അല്‍ നസറിലെയോ സഹതാരങ്ങളോ മറ്റ് സെലിബ്രിറ്റികളോ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

YouTube video player