
ന്യയോര്‍ക്ക്: നോര്‍വെ ഫിഫ ലോകകപ്പിന്റെ നോക്കൗട്ടില്‍. ഗ്രൂപ്പ് ഐയില്‍ സെനഗലിനെ മൂന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് നോര്‍വെ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. എര്‍ലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളും മാര്‍ക്കസ് പീഡേഴ്‌സണ്‍ നേടിയ ഏക ഗോളുമാണ് നോര്‍വെയ്ക്ക് ജയമൊരുക്കിയത്. സെനഗലിന് വേണ്ടി ഇസ്മയ്‌ല സാര്‍ ഇരട്ട ഗോള്‍ നേടി. ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും നേരത്തെ നോക്കൗട്ടിലെത്തിയിരുന്നു. സെനഗലും ഇറാഖും രണ്ട് തോല്‍വികളുമായി പുറത്തേക്കുള്ള വഴിയിലാണ്.
മത്സരത്തിന്റെ തുടക്കം മുതല്‍ നോര്‍വേ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്. മൂന്നാം മിനിറ്റില്‍ തന്നെ നോര്‍വെയ്ക്ക് കോര്‍ണറില്‍ നിന്ന് ഒരവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ ഡിഫന്‍ഡര്‍ ക്രിസ്റ്റോഫര്‍ അയറിന്റെ ഹെഡര്‍ വലയിലേക്ക്. എന്നാല്‍ സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ അസാമാന്യമായ സേവ് തുണയായി. ആറാം മിനിറ്റില്‍ സെനഗലിനും ലഭിച്ചു ഒരവസരം. ഇസ്മായില സറിന് മുതലാക്കാന്‍ സാധിച്ചില്ല. പിന്നീട് 43-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
പകരക്കാരനായി വന്ന മാര്‍ക്കസ് പീഡേഴ്‌സണ്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് നേടിയത്. പന്ത് കൃത്യസമയത്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കലിദൂ കൗലിബാലി പരാജയപ്പെട്ടതാണ് സെനഗലിന് വിനയായത്. തന്റെ അനുഭവസമ്പത്തിനെ വഞ്ചിച്ചു, ഇത് നോര്‍വേയ്ക്ക് അനുകൂലമായ ഒരു ഷോര്‍ട്ട്-റേഞ്ച് നീക്കത്തിന് വഴിയൊരുക്കുകയും, 33 മത്സരങ്ങള്‍ക്ക് ശേഷം പീഡേഴ്‌സന്റെ ആദ്യ ഗോളിന് കാരണമാവുകയും ചെയ്തു. കളി അല്പം വികസിച്ചു തുടങ്ങിയ സമയമായിരുന്നു അത്, മധ്യഭാഗത്ത് അമിത ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതുകൊണ്ട്, പീഡേഴ്‌സണ് അവസരം മുതലെടുക്കാന്‍ സാധിച്ചു.
47ാം മിനിറ്റില്‍ നോര്‍വെ രണ്ടാം ഗോള്‍ നേടി. ഹാലന്‍ഡ് തന്റെ മികച്ച ഫിനിഷിംഗിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. 53-ാം മിനിറ്റില്‍ സെനഗലിന്റെ ആദ്യ ഗോള്‍. ഇതോടെ സെനഗലിന് ആവേശമായി. എന്നാല്‍ അഞ്ച് മിനിറ്റിനകം
ഹാളണ്ടിലൂടെ തിരിച്ചടിച്ച് നോര്‍വെ സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. ഇഞ്ചുറി സമയത്ത് സാര്‍ ഒരിക്കല്‍ കൂടി സെനഗലിന് പ്രതീക്ഷ നല്‍കിയെങ്കിലും മറ്റൊന്ന് കൂടി നേടാന്‍ നോര്‍വെ പ്രതിരോധം സമ്മതിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!