
ഭുവനേശ്വർ: സ്‍പാനിഷ് പരിശീലകന്‍ ജോസഫ് ഗൊംബാവു ഒഡീഷ എഫ്സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. ക്ലബുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ഗൊംബാവു അറിയിച്ചു. ഗൊംബാവുവിനെ നിലനിർത്താന്‍ ക്ലബിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും 43കാരനായ പരിശീലകന്‍ പിന്‍മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഗൊംബാവുവിന് ക്ലബ് പ്രസിഡന്‍റ് രോഹന്‍ ശർമ്മ നന്ദിയറിച്ചു. ക്ലബിനായുള്ള എല്ലാ സംഭാവകള്‍ക്കും ഗൊംബാവുവിനും സഹപരിശീലകർക്കും നന്ദിയറിക്കുന്നു. എല്ലാ കോച്ചിംഗ് സ്റ്റാഫും ക്ലബില്‍ വളരയേറെ സ്വാധീനം ചെലുത്തി. എവിടേക്ക് പോയാലും ഒഡീഷയില്‍ അവർക്കൊരും വീടുണ്ടാകുമെന്നും അദേഹം പറഞ്ഞു.
ഐഎസ്എല്ലില്‍ അവസാന രണ്ടു സീസണുകളിലായി ഒഡീഷയുടെയും ഡെൽഹി ഡൈനാമോസിന്റെയും പരിശീലകനായിരുന്നു ഗൊംബാവു. ഈ സീസണില്‍ ഗൊംബാവുവിന് ഒഡീഷയെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒഡീഷ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്‍തത്.
ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാരിയേഴ്സിൽ നിന്നാണ് സ്‍പാനിഷ് കോച്ച് ഐഎസ്എല്ലിൽ എത്തിയത്. നേരത്തേ ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഗൊംബാവു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!