
മാഞ്ചസ്റ്റര്‍: പരാഗ്വേ മോഡലിന്‍റെ ലൈംഗികാരോപണങ്ങള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡ് അലക്സി സാഞ്ചസ്. മിര്‍താ സോസിനെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സാഞ്ചസിന്‍റെ ഏജന്‍റ് പ്രതികരിച്ചു.
ഒരിക്കലും സോസുമായി ബന്ധം ഉണ്ടായിട്ടില്ല. സാഞ്ചസിന്‍റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അത്തരക്കാരുടെ
പ്രവൃത്തികള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും ഏജന്‍റ് വിശദീകരിച്ചു. സാഞ്ചസ് ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചെന്നും ഒരേസമയം പല സ്ത്രീകളുമായി സാഞ്ചസിന് ബന്ധം ഉണ്ടായിരുന്നെന്നും മിര്‍താ സോസ് കഴിഞ്ഞദിവസം ആക്ഷേപിച്ചത് വിവാദമായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന സൂപ്പര്‍ മോഡലാണ് മിര്‍താ സോസ്. ചിലെ താരമായ സാഞ്ചസ് പരിക്കും മോശം ഫോമും കാരണം ഈ സീസണിൽ കാര്യമായി തിളങ്ങിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!