ഒടുവില്‍ ആ തിരുമാനമെത്തി, പോള്‍ പോഗ്ബയും മാഞ്ചസ്റ്റര്‍ വിട്ടു; ഇനി പഴയ തട്ടകത്തില്‍

Published : Jun 24, 2022, 11:44 AM IST
ഒടുവില്‍ ആ തിരുമാനമെത്തി, പോള്‍ പോഗ്ബയും മാഞ്ചസ്റ്റര്‍ വിട്ടു; ഇനി പഴയ തട്ടകത്തില്‍

Synopsis

യുണൈറ്റഡിനായി 154 മത്സരങ്ങളിൽ 29 ഗോളുകളാണ് പോഗ്ബ നേടിയത്. അടുത്ത സീസണിൽ പുതിയ പരിശീലകൻ എറിക് ടെൻഹാഗിന്‍റെ ശിക്ഷണത്തിലിറങ്ങുന്ന യുണൈറ്റഡ് ടീം പുതുക്കിപ്പണിയാനുള്ള ഒരുക്കത്തിലാണ്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഫ്രഞ്ച് സൂപ്പര്‍ താരം പോൾ പോഗ്ബ സീരിഎ ടീം യുവന്‍റസിലേക്ക്. രണ്ടാഴ്ചയ്ക്കുള്ളിൽ പോഗ്ബ ഇറ്റലിയിലെത്തും. ആറ് വർഷം മുൻപ് 2016ല്‍ 100 ദശലക്ഷം യൂറോയ്ക്ക് യുവന്‍റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ പോഗ്ബ ഫ്രീ ട്രാൻസ്ഫറായാണ് തിരികെ പഴയടീമിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 2012ലാണ് പോഗ്ബ ആദ്യമായി യുവന്‍റസിനായി പന്തു തട്ടിയത്.

മൂന്നോ നാലോ വർഷത്തെ കരാറിൽ അടുത്ത മാസം പോഗ്ബ ഒപ്പുവയ്ക്കുമെന്നാണ് സൂചന. യുവന്‍റസിനൊപ്പം നാല് ലീഗ് കിരീടങ്ങളിലും രണ്ട് കോപ ഇറ്റാലിയ കിരീടങ്ങളിലും പങ്കാളിയായിട്ടുള്ള പോഗ്ബ 2020നുശേഷം യുവന്‍റസിനെ വീണ്ടും സീരി എ കിരീടനേട്ടത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യവുമായാണ് എത്തുന്നത്.

യുണൈറ്റഡിനായി 154 മത്സരങ്ങളിൽ 29 ഗോളുകളാണ് പോഗ്ബ നേടിയത്. അടുത്ത സീസണിൽ പുതിയ പരിശീലകൻ എറിക് ടെൻഹാഗിന്‍റെ ശിക്ഷണത്തിലിറങ്ങുന്ന യുണൈറ്റഡ് ടീം പുതുക്കിപ്പണിയാനുള്ള ഒരുക്കത്തിലാണ്. യുണൈറ്റഡഡിനൊപ്പം മൂന്ന് കിരീടങ്ങളില്‍ പങ്കാളിയായ പോഗ്ബക്ക് പക്ഷെ പരിശീലകന്‍ ജോസ് മൗറീഞ്ഞോക്ക് കീഴില്‍ ടീമില്‍ പലപ്പോഴും സ്ഥാനം നഷ്ടമായി. പിന്നീട് യുണൈറ്റഡ്  പരിശീലകരായ ഒലെ ഗുണ്ണാല്‍ സോള്‍ഷ്യര്‍ക്കും റാല്‍ഫ് റാങ്ഗ്നിക്കിനും കീഴില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ പോഗ്ബക്ക് കഴിഞ്ഞില്ല.

ആരാധകരുമായും അകല്‍ച്ചയിലായ പോഗ്ബയെ കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണിലെ അവസാന രണ്ട് മത്സരങ്ങളില്‍ കാണികള്‍ കൂവിയതും ചര്‍ച്ചയായി.  നോര്‍വിച്ചിനും ലിവര്‍പൂളിനുമെതിരായ മത്സരങ്ങളിലാണ് പോഗ്ബക്ക് കാണികളില്‍ നിന്ന് കൂവല്‍ ഏറ്റുവാങ്ങേണ്ടിവന്നത്. യുണൈറ്റഡില്‍ നിന്ന് കരാര്‍ പുതുക്കുന്നത് സംബന്ധിച്ച തനിക്ക ഒറു വാഗ്ദാനവും ലഭിച്ചില്ലെന്ന് പോഗ്ബ നേരത്ത പരാതിപ്പെട്ടിരുന്നു. ക്ലബ്ബും താനുമായുള്ള അകല്‍ച്ചക്ക് പിന്നിലെ കാരണങ്ങള്‍ ആമസോണ്‍ പ്രൈമില്‍ ഈ മാസം 17ന് റിലീസ് ചെയ്ത പോഗ്മെന്‍ററി എന്ന ഡോക്യുമെന്‍ററിയിലും പോഗ്ബ വിശദീകരിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്