Coutinho to EPL : വീണ്ടും കുടീഞ്ഞോ- ജെറാര്‍ഡ് കൂട്ടുകെട്ട്; ബ്രസീലിയന്‍ താരം ഇനി ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പം

Published : Jan 07, 2022, 05:34 PM IST
Coutinho to EPL : വീണ്ടും കുടീഞ്ഞോ- ജെറാര്‍ഡ് കൂട്ടുകെട്ട്; ബ്രസീലിയന്‍ താരം ഇനി ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പം

Synopsis

ബാഴ്‌സലോണയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് കുടീഞ്ഞോ എത്തുന്നത്. ബാഴ്‌സയില്‍ വരുന്നതിന് മുമ്പ് ലിവര്‍പൂളിന്റെ താരമായിരുന്നു കുടീഞ്ഞോ. 

ലണ്ടന്‍: ബ്രസീലിയന്‍ താരം ഫിലിപെ കുടീഞ്ഞോ (Philippe Coutinho) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) മടങ്ങിയെത്തി. ഇത്തവണ ആസ്റ്റണ്‍ വില്ലയുടെ (Aston Villa) ജേഴ്‌സിയില്‍ താരത്തെ കാണാം. ബാഴ്‌സലോണയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് കുടീഞ്ഞോ എത്തുന്നത്. ബാഴ്‌സയില്‍ വരുന്നതിന് മുമ്പ് ലിവര്‍പൂളിന്റെ താരമായിരുന്നു കുടീഞ്ഞോ. 

ലിവര്‍പൂളില്‍ കുടീഞ്ഞോയ്‌ക്കൊപ്പം ഒരുമിച്ച് കളിച്ച സ്റ്റീവന്‍ ജെറാര്‍ഡാണ് ഇപ്പോള്‍ ആസ്റ്റണ്‍ വില്ലയുടെ മാനേജര്‍. ഇത് താരത്തിന്റെ പ്രീമിയര്‍ ലീഗിലേക്കുള്ള വരവിനെ സ്വാധീനിച്ചു. താരത്തിന്റെ വരവ് ക്ലബിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ജെറാര്‍ഡുമായുള്ള കൂട്ടുകെട്ട് എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.  

കുടീഞ്ഞോയുടെ വരവ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. വേതനത്തിന്റെ വലിയ ശതമാനം ആസ്റ്റണ്‍ വില്ലയാണ് നല്‍കുക. 29കാരനായ കുടീഞ്ഞോ 2018ലാണ് ബാഴ്‌സയിലെത്തുന്നത്.  എന്നാല്‍ വേണ്ടത്ര അവസരങ്ങള്‍ താരത്തിന് ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം ലോണ്‍ അടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂനിച്ചിലെത്തി. 2020വരെ ബയേണിലാണ് താരം കളിച്ചത്. 

2020ല്‍ കുടീഞ്ഞോ ബാഴ്‌സയില്‍ തിരിച്ചെത്തി. പുതിയ പരിശീലന്‍ റൊണാള്‍ഡ് കോമാന്‍ കീഴില്‍ അവസരങ്ങളും താരത്തിന് ലഭിച്ചു. എന്നാല്‍ പരിക്കും താരത്തിന്റെ രണ്ടാവരവില്‍ വില്ലനായി. കുടീഞ്ഞോ ലോണില്‍ പോകുന്നതോടെ ഫെറാന്‍ ടോറസിനെ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്‌സയ്ക്ക് സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്
കോഴിക്കോട് സ്‌റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും