നെയ്മറെ ടീമിലെത്തിക്കാന്‍ ശ്രമം; നിര്‍ണായക വെളിപ്പെടുത്തലുമായി പിക്വെ

Published : Nov 02, 2019, 10:46 AM IST
നെയ്മറെ ടീമിലെത്തിക്കാന്‍ ശ്രമം; നിര്‍ണായക വെളിപ്പെടുത്തലുമായി പിക്വെ

Synopsis

നെയ്മറുടെ ക്ലബ്ബുമാറ്റം സംബന്ധിച്ച് ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ. നെയ്മറെ ടീമിലെത്തിക്കാനായി ശമ്പളം ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കുന്നതിന്, താന്‍ അടക്കമുള്ള ബാഴ്‌സ താരങ്ങള്‍ തയ്യാറായിരുന്നതായി പിക്വെ വെളിപ്പെടുത്തി.

ബാഴ്‌സലോണ: നെയ്മറുടെ ക്ലബ്ബുമാറ്റം സംബന്ധിച്ച് ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ. നെയ്മറെ ടീമിലെത്തിക്കാനായി ശമ്പളം ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കുന്നതിന്, താന്‍ അടക്കമുള്ള ബാഴ്‌സ താരങ്ങള്‍ തയ്യാറായിരുന്നതായി പിക്വെ വെളിപ്പെടുത്തി. ഇക്കാര്യം ക്ലബ്ബ് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചിരുന്നു.

പിഎസ്ജിയിലെ നെയ്മറുടെ ഉയര്‍ന്ന പ്രതിഫലം, ക്ലബ്ബ് മാറ്റത്തിന് തടസമാകരുതെന്നാണ് ബാഴ്‌സ താരങ്ങള്‍ ആഗ്രഹിച്ചതെന്നും പിക്വെ പറഞ്ഞു. നെയ്മര്‍ വൈകാതെ ബാഴ്‌സയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

നെയ്മറെ ടീമിലെത്തിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ബാഴ്‌സ സൂപ്പര്‍ താരം ലിയോണല്‍ മെസിയും നേരത്തെ തുറന്നുപറഞ്ഞിരുന്നു. നെയ്മര്‍ക്ക് പിഎസ്ജിയുമായി 2022 വരെ കരാര്‍ ഉണ്ടെങ്കിലും, അടുത്ത സീസണുകളിലും, നെയ്മര്‍ക്കായി ബാഴ്‌സ രംഗത്തെത്തുമെന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഹാളണ്ടിനെ പൂട്ടാൻ പ്രത്യേക പ്ലാനുകളില്ല, എങ്ങനെ പ്രതിരോധിക്കണമെന്ന് എന്റെ കളിക്കാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല'; വ്യക്തമാക്കി കാർലോ ആഞ്ചലോട്ടി
13 ഫൗളുകൾ, 0 മഞ്ഞ കാർഡ്; ഫ്രാൻസിനെതിരെ പാരഗ്വായ്‍യുടെത് വൃത്തികെട്ട കളിയെന്ന് വിമർശനം; ഈ കളി തങ്ങൾക്കും അറിയാമെന്ന് എംബാപെ