കഴിഞ്ഞ രണ്ട് ഐ പി എല്‍ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ചാമ്പ്യന്‍മാരായതിന് പിറകില്‍ വലിയ രഹസ്യങ്ങളൊന്നുമില്ല, അവരുടേതായിരുന്നു മികച്ച ടീം. ബെംഗളുരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞതാണിത്.
ബെംഗളുരു: കഴിഞ്ഞ രണ്ട് ഐ പി എല്‍ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ചാമ്പ്യന്‍മാരായതിന് പിറകില്‍ വലിയ രഹസ്യങ്ങളൊന്നുമില്ല, അവരുടേതായിരുന്നു മികച്ച ടീം. ബെംഗളുരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞതാണിത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതാപം വീണ്ടെടുക്കാന്‍ പ്രയാസപ്പെടുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഉടനെ തന്റെ ടീം തിരിച്ചുവരവ് നടത്തുമെന്ന് വ്യക്തമാക്കി.
2027 സീസണ്‍ സി എസ് കെക്ക് ബെറ്റര്‍ സീസണായിരിക്കും. ഏതൊരു ചാമ്പ്യന്‍ ടീമിനും ഇതുപോലൊരു താഴ്‌ചയുടെ കാലമുണ്ടാകും. ജീവിതം പോലെയാണത്, ഉയര്‍ച്ച താഴ്‌ചകള്‍ സംഭവിക്കും. നമുക്ക് നല്ലസമയമുണ്ടാകും, മോശം സമയവും തരണം ചെയ്യേണ്ടതായി വരും, പക്ഷേ അതിനെയെല്ലാം മറികടക്കാന്‍ കഴിയും. ടീം എന്ന നിലയില്‍ കഠിനാധ്വാനം ചെയ്‌താല്‍ മതി.
തിരിച്ചടികള്‍ നേരിടുമ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുക. മുന്‍ കാലങ്ങളില്‍ മോശം അവസ്ഥയിലൂടെ കടന്നു പോയ റോയല്‍ ചലഞ്ചേഴ്‌സ് ഇപ്പോള്‍ ഏറ്റവും മികച്ച ടീമാണ്. അവര്‍ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയായിരുന്നു.- ധോണി പറഞ്ഞു.
മികച്ച ടീം ഏതാണെന്ന ചോദ്യം അപ്രസക്തമാണ്. കടലാസ് പുലികളായിട്ട് കാര്യമില്ല, മത്സര ദിവസം എങ്ങനെ കളിക്കുന്നു എന്നതിലാണ് കാര്യം. ചെറിയ ഫോര്‍മാറ്റില്‍ ടീമുകളുടെ അന്തരം കുറഞ്ഞു, എല്ലാം മികച്ച ടീമുകളാണ്- ധോണി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK





