സെവൻസ് മത്സരത്തിനിടെ ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു

Web Desk   | Asianet News
Published : Dec 29, 2019, 11:49 PM ISTUpdated : Dec 30, 2019, 09:10 AM IST
സെവൻസ് മത്സരത്തിനിടെ ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു

Synopsis

സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു.

പെരിന്തൽമണ്ണ: സെവൻസ് ഫുട്ബോള്‍ മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറിൽ മത്സരത്തിനിടെയാണ് മരിച്ചത്. പെരിന്തൽമണ്ണ ടീം അംഗമായ ധനരാജിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകളിലെ താരമായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധനരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു. മുൻ സന്തോഷ് ട്രോഫി താരമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച