കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണി! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം റാലി വിലക്കി പൊലീസ്

Published : Jan 13, 2025, 07:45 PM IST
കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണി! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം റാലി വിലക്കി പൊലീസ്

Synopsis

സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധത്തിന് നല്‍കിയിരുന്ന അനുമതിയും പിന്‍വലിച്ചു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ പ്രതിഷേധം വിലക്കി പോലീസ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ പ്രതിഷേധ പരിപാടിയാണ് പൊലീസ് വിലക്കിയത്. പ്രതിഷേധതിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് ഭീഷണിയുമുണ്ട്. വൈകീട്ട് 5 30ന് റാലി നടത്താനായിരുന്നു മഞ്ഞപ്പടയുടെ തീരുമാനം. പിന്നീട് പ്രതിഷേധം വിലക്കിയെന്ന് മഞ്ഞപ്പട അറിയിച്ചു. പ്രതിഷേധത്തിന് തുനിഞ്ഞാല്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. റാലിക്ക് അനുമതി നല്‍കില്ലെന്ന് അറിയിച്ചു.

സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധത്തിന് നല്‍കിയിരുന്ന അനുമതിയും പിന്‍വലിച്ചു. തുടര്‍ തോല്‍വികളില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റിനെതിരെയാണ് ആരാധകുടെ പ്രതിഷേധം. കാണികളുടെ കുറവ് ഉണ്ടങ്കിലെ മാനേജ്‌മെന്റ് പഠിക്കൂവെന്നാണ് ആരാധകരുടെ പക്ഷം. നിലവില്‍ 15 മത്സരങ്ങളില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫിലേക്ക് കടക്കുകയെന്ന് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്.

ഇതിനിടെ കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് മോശമായിരുന്നു. ഗിന്നസ് റെക്കോര്‍ഡ് പരിപാടിക്കായി ഉപയോഗിച്ചതിന് പിന്നാലെയാണ് ഗ്രൗണ്ട് മോശമായതെന്ന് ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. മോശമായ പിച്ച് മത്സരത്തിനായ സജ്ജമാക്കാനുളള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്സ്. നൃത്തപരിപാടിക്കായി പതിനായിരത്തോളം പേര്‍ കയറിയതും വാഹനമെത്തിയതുമാണ് പിച്ച് മോശമാകാന്‍ കാരണം. 

നൃത്ത പരിപാടി നടത്തിപ്പിന് കേരള ബ്ലാസ്റ്റേഴ്സ് അനുവാദം നല്‍കിയിരുന്നെങ്കിലും മത്സരം നടക്കുന്നയിടം സുരക്ഷിതമാകണമെന്നായിരുന്നു നിബന്ധന. മത്സരത്തിനു മുന്‍പ് സ്റ്റേഡിയം സജ്ജമാക്കി മത്സരത്തിനായി സൂപ്പര്‍ ലീഗ് അധികൃതര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. ഫിഫ മാനദണ്ഡപ്രകാരമുളള മത്സരങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്