ജനുവരി ട്രാന്‍സ്‌ഫറില്‍ പുതിയ കളിക്കാരെ ടീമിലെത്തിച്ച്‌, വലിയ തോതിലുള്ള ഉടച്ചു വാര്‍ക്കല്‍ നടത്തിയിട്ടില്ലെങ്കില്‍ കാരിക്കിന്റെ അവസ്ഥ തന്നെയാകും പോചെറ്റീനോക്കും. ജനുവരി ട്രാന്‍സ്‌ഫറില്‍ പോചെറ്റീനോ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ച്‌ താരങ്ങളുണ്ട്‌.

മൈക്കല്‍ കാരിക്ക്‌ യുഗം മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അവസാനിച്ചു. നവംബര്‍ 22ന്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ലിവര്‍പൂളിനെ നേരിടുമ്പോള്‍ പുതിയ മാനേജര്‍ മൗറീസിയോ പോചെറ്റീനോയുടെ യുഗം ആരംഭിക്കും. പത്ത്‌ മത്സരങ്ങളില്‍ നിന്ന്‌ എട്ട്‌ പോയിന്റ്‌ മാത്രമുള്ള യുനൈറ്റഡ്‌ ലീഗ്‌ ടേബിളില്‍ പതിനെട്ടാം സ്ഥാനത്താണ്‌. അര്‍ജന്റൈന്‍ പരിശീലകന്‌ മുന്നിലുള്ളത്‌ ചെറിയ ദൗത്യമല്ല. ജനുവരി ട്രാന്‍സ്‌ഫറില്‍ പുതിയ കളിക്കാരെ ടീമിലെത്തിച്ച്‌, വലിയ തോതിലുള്ള ഉടച്ചു വാര്‍ക്കല്‍ നടത്തിയിട്ടില്ലെങ്കില്‍ കാരിക്കിന്റെ അവസ്ഥ തന്നെയാകും പോചെറ്റീനോക്കും. ജനുവരി ട്രാന്‍സ്‌ഫറില്‍ പോചെറ്റീനോ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ച്‌ താരങ്ങളുണ്ട്‌.

1- കാല്‍വിന്‍ ബാസെ (ഫുള്‍ഹാം)

പ്രതിരോധം ശക്തമാക്കാന്‍ ഫുള്‍ഹാമിന്റെ നായകനായ നൈജീരിയന്‍ താരം കാല്‍വിന്‍ ബാസെ ടീമിലെത്തണം. കഴിഞ്ഞ വര്‍ഷം ഫുള്‍ഹാമിന്റെ പ്ലെയര്‍ ഓഫ്‌ ദ സീസണ്‍ ആയിരുന്നു കാല്‍വിന്‍. ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സെന്റര്‍ ബാക്ക്‌ സൈനിംഗില്‍ കാല്‍വിന്‍ ഉണ്ടാകുമെന്നാണ്‌. ലെഫ്‌റ്റ്‌ബാക്കിലും കാല്‍വിന്‌ കളിക്കാന്‍ കഴിയുമെന്നത്‌ ശ്രദ്ധേയം.

2- ഫൊലാരിന്‍ ബലോഗണ്‍ (മൊണാക്കോ)

യു എസ്‌ എയുടെ സ്‌ട്രൈക്കറാണ്‌ ബലോഗണ്‍. മൗറീസിയോ പോചെറ്റീനോ യു എസ്‌ എ ടീമിനെ ഒരുക്കിയത്‌ തന്നെ ബലോഗണ്‍ എന്ന ഗോളടിയന്ത്രത്തെ മുന്‍നിര്‍ത്തിയാണ്‌. ഫ്രാന്‍സില്‍ മൊണാക്കോയുടെ താരമായ ബലോഗണ്‍ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബിലെത്തുമെന്ന്‌ ടീംടോക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

YouTube video player

3- ടെയ്‌ലര്‍ ആഡംസ്‌ (ബേണ്‍മൗത്ത്‌)

27 വയസുള്ള ടെയ്‌ലര്‍ ആഡംസ്‌ പ്രീമിയര്‍ ലീഗിലെ മികച്ച ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍മാരിലൊരാളാണ്‌. പ്രസ്സിംഗ്‌ ചെയ്യാനും ഡിഫന്‍ഡ്‌ ചെയ്യാനും മിഡ്‌ഫീല്‍ഡില്‍ പൊസെഷന്‍ ചെയ്യാനും ഒരു പോലെ ഊര്‍ജസ്വലത കാണിക്കുന്ന പ്ലെയര്‍. എന്‍ ബി സി സ്‌പോര്‍ട്‌സ്‌ നല്‍കുന്ന സൂചന ആഡംസ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിലെത്തുമെന്നാണ്‌.

4- മാലോ ഗുസ്‌തോ, (ചെല്‍സി)

പോചെറ്റീനോ ചെല്‍സി കോച്ചായിരുന്നപ്പോള്‍ മാലോ ഗുസ്‌തോ ടീമിലെ പ്രധാനിയായിരുന്നു. ഫ്രഞ്ച്‌ റൈറ്റ്‌ ബാക്ക്‌ 2023-24 സീസണില്‍ ഒമ്പത്‌ അസിസ്റ്റുകളാണ്‌ നടത്തിയത്‌. സാബി അലോണ്‍സോക്ക്‌ കീഴില്‍ ഗുസ്‌തോക്ക്‌ വലിയ റോള്‍ ഇല്ല. സീസണില്‍ മൂന്ന്‌ മത്സരങ്ങളില്‍ മാത്രമാണ്‌ സ്‌റ്റാര്‍ട്ടിംഗ്‌ ലൈനപ്പില്‍ ഇടം ലഭിച്ചത്‌. പോചെറ്റീനോയുടെ യുനൈറ്റഡ്‌ നിരയില്‍ ഗുസ്‌തോ ഇടം പിടിച്ചേക്കും.

5- അന്റോണീ റോബിന്‍സന്‍ (ഫുള്‍ഹാം)

യു എസ്‌ എ ടീമില്‍ പോചെറ്റീനോക്ക്‌ കീഴില്‍ കളിച്ച താരം. ഫുള്‍ഹാം ലെഫ്‌റ്റ്‌ ബാക്ക്‌ സ്ഥിരമായി പോചെറ്റീനോയുടെ സ്‌റ്റാര്‍ട്ടിംഗ്‌ ലൈനപ്പില്‍ കളിക്കുന്ന താരമാണ്‌. 2028 വരെ ഫുള്‍ഹാമുമായി കരാറുണ്ട്‌. ഈ സീസണില്‍ ലീഗില്‍ എല്ലാ മത്സരത്തിലും ആദ്യ ഇലവനില്‍ കളിച്ചു. പക്ഷേ, ഗോളൊന്നുമില്ല, അസിസ്‌റ്റും. കഴിഞ്ഞ സീസണില്‍ പത്ത്‌ അസിസ്റ്റുകളുണ്ടായിരുന്നു. യുനൈറ്റഡിന്റെ ലെഫ്‌റ്റ്‌ ബാക്ക്‌ പൊസിഷന്‍ കരുത്തുറ്റതാക്കാന്‍ പോചെറ്റീനോ തീരുമാനിച്ചാല്‍ ജനുവരി ട്രാന്‍സ്‌ഫറില്‍ റോബിന്‍സന്‍ റെഡ്‌ ഡെവിള്‍സ്‌ നിരയിലെത്തും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK