Cristiano Ronaldo : ക്രിസ്റ്റിയാനോയും പോര്‍ച്ചുഗലും ലോകകപ്പിന്; മുഹമ്മദ് സലാ ഖത്തറിലേക്കില്ല

Published : Mar 30, 2022, 08:42 AM ISTUpdated : Mar 30, 2022, 08:45 AM IST
Cristiano Ronaldo : ക്രിസ്റ്റിയാനോയും പോര്‍ച്ചുഗലും ലോകകപ്പിന്; മുഹമ്മദ് സലാ ഖത്തറിലേക്കില്ല

Synopsis

ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇറ്റലിയെ (Italy) വിറപ്പിച്ച മാസിഡോണിയക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ കണ്ടത് പറങ്കികളുടെ പൂര്‍ണ ആധിപത്യം. 

പോര്‍ട്ടോ: ഖത്തര്‍ ലോകകപ്പിലേക്ക് (World Cup) യോഗ്യത നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും  (Cristiano Ronaldo) പോര്‍ച്ചുഗലും. പ്ലേ ഓഫ് ഫൈലനില്‍ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇറ്റലിയെ (Italy) വിറപ്പിച്ച മാസിഡോണിയക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ കണ്ടത് പറങ്കികളുടെ പൂര്‍ണ ആധിപത്യം. 

32-ാം മിനിറ്റില്‍ല്‍ ബ്രൂണോ ഫെര്‍ണാണ്ടസും റൊണാള്‍ഡോയും നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ ബ്രൂണോയുടെ വക ആദ്യ ലീഡ്. രണ്ടാം പകുതിയില്‍ വീണ്ടും ബ്രൂണോ തന്നെ പോര്‍ച്ചുഗലിനായി വല കുലുക്കി. 66ആം മിനുട്ടില്‍ ജോട നല്‍കിയ മനോഹരമായ പാസ്. ബ്രൂണോയുടെ വോളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിരക്കാരന്റെ കൈകളാല്‍ മാസിഡോണിയയുടെ അത്ഭുത കഥയ്ക്ക് അന്ത്യം. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അഞ്ചാം ലോകകപ്പ്.

അതേസമയം, നിര്‍ണായക പോരാട്ടത്തില്‍ സ്വീഡനെ എതിരില്ലാത്തെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് പോളണ്ടും ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. 49-ാം മിനുട്ടില്‍ കിട്ടിയ പെനാലിറ്റിയിലൂടെ സൂപ്പര്‍താരം ലെവന്‍ഡോസ്‌കിയും,  72ആം മിനുട്ടില്‍ പിയര്‍ സെലന്‍സ്‌കിയുമാണ് പോളണ്ടിന് വേണ്ടി വല കുലുക്കിയത്.

പ്ലെ ഓഫ് രണ്ടാം പാദത്തില്‍ ഈജിപ്തിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ തോല്‍പ്പിച്ചു ആണ് സെനഗല്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ഫൈനല്‍ ആവര്‍ത്തനത്തില്‍ വീണ്ടും പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ഈജിപ്തിന് കണ്ണീര്‍. സൂപ്പര്‍താരം മുഹമ്മദ് സലാ പെനാല്‍റ്റി പുറത്തേക്കടിച്ചു.

ആഫ്രിക്കയിലെ മറ്റ് മത്സരങ്ങളില്‍ നൈജീരിയയെ മറികടന്ന് ഘാന നാലാം ലോകകപ്പിന് യോഗ്യത നേടി. ണ്ട് മത്സരങ്ങളും സമനിലയിലായിരുന്നെങ്കിലും എവേ ഗോളിന്റെ ആനുകൂല്യമാണ് ഘാനയ്ക്ക് തുണയായത്. കോംഗോയെ രണ്ടാം പാദത്തില്‍ 4-1ന് തോല്‍പ്പിച്ച് മൊറോക്കോയും ലോകകപ്പിന് യോഗ്യത ഉറപ്പാക്കി. അള്‍ജീരിയയെ 2-1ന് മറികടന്ന കാമറൂണും ഖത്തറിലുണ്ടാവും.

ആദ്യപാദത്തില്‍ അള്‍ജീരിയയായിരുന്നു ജയിച്ചത്. എവേ ഗോളാണ് കാമറൂണിനും രക്ഷയായത്. മാലിയെ മറികടന്ന ടുണീഷ്യയും ലോകകപ്പിനെത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം