
ദില്ലി: ഫിഫ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ അംഗത്വം ലഭിച്ച് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍. ഫിഫ സമിതിയില്‍ ഇടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഫുല്‍ പട്ടേല്‍. 46ല്‍ 38 വോട്ടുകള്‍ ലഭിച്ചാണ് പ്രഫുല്‍ പട്ടേല്‍ അഭിമാനനേട്ടത്തിലെത്തിയത്. നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍സ് അംഗങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായും പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
ഫിഫ കൗണ്‍സില്‍ അംഗം എന്നത് വലിയ ദൗത്യമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തെയാണ് പ്രതിനിധാനം ചെയ്യേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷമാണ് ഫിഫ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ പ്രഫുല്‍ പട്ടേലിന് പ്രവര്‍ത്തിക്കാനാവുക. പ്രഫുല്‍ പട്ടേലിന്‍റെ നേട്ടം ഇന്ത്യന്‍ ഫുട്ബോളിലെ നാഴികക്കല്ലാണെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് സുബ്രതാ ദത്ത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!