മെസി നാളെ പാരീസിലെത്തും! ഇതിഹാസതാരത്തിന് നല്‍കുന്ന സ്വീകരണത്തെ കുറിച്ച് പിഎസ്ജി കോച്ച് 

Published : Jan 02, 2023, 08:13 PM IST
മെസി നാളെ പാരീസിലെത്തും! ഇതിഹാസതാരത്തിന് നല്‍കുന്ന സ്വീകരണത്തെ കുറിച്ച് പിഎസ്ജി കോച്ച് 

Synopsis

ആഘോഷങ്ങളെല്ലാം കഴിഞ്ഞതോടെ മെസി നാളെ പാരീസിലെത്തും. ഇക്കാര്യം പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ലോകകപ്പ് നേടിയ ശേഷം ആദ്യമായി പാരീസിലെത്തുന്ന മെസിക്ക് ഏത് തരത്തിലുള്ള സ്വീകരണമാണ് ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പാരീസ്: ഫ്രഞ്ച് ലീഗില്‍ ലെന്‍സിനോടേറ്റ തോല്‍വിയുടെ ഞെട്ടലിലാണ് പിഎസ്ജി. ലിയോണല്‍ മെസിയും നെയ്മറുമില്ലാതെ ഇറങ്ങിയ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോറ്റത്. കിലിയന്‍ എംബാപ്പെയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചതുമില്ല. ലോകകപ്പിന് ശേഷം കഴിഞ്ഞ ദിവസം ആദ്യ മത്സരനിറങ്ങിയ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ലെന്‍സിന് എതിരെയുള്ള മത്സരം നഷ്ടമായത്. ലോകകപ്പിന് ശേഷം ലിയോണല്‍ മെസി ഇതുവരെ പാരീസിലേക്ക് തിരികെ വന്നിട്ടില്ല. അര്‍ജന്റീനയിലെ പുതുവര്‍ഷ ആഘോഷത്തിന് ശേഷം മാത്രമേ മെസി ടീമിനൊപ്പം ചേരൂവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ആഘോഷങ്ങളെല്ലാം കഴിഞ്ഞതോടെ മെസി നാളെ പാരീസിലെത്തും. ഇക്കാര്യം പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ലോകകപ്പ് നേടിയ ശേഷം ആദ്യമായി പാരീസിലെത്തുന്ന മെസിക്ക് ഏത് തരത്തിലുള്ള സ്വീകരണമാണ് ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പിഎസ്ജിയിലെ സഹതാരം എംബാപ്പെയുടെ ഫ്രാന്‍സിനെയാണ് അര്‍ജന്റീന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വീകരണം എങ്ങനെയായിരിക്കുമെന്നുള്ളത് കൗതുകമുണര്‍ത്തുന്നതാണ്.

ഇപ്പോള്‍ ഗാള്‍ട്ടിയര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ചൊവ്വാഴ്ച്ച മെസി പാരീസിലെത്തും. ലോകത്തിലെ ഏറ്റവും മികച്ച ട്രോഫി സ്വന്തമാക്കിയ ശേഷമാണ് മെസി പാരീസിലെത്തുന്നത്. സീസണില്‍ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് മെസി. അക്കാര്യം ഞങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ആ കടപ്പാട് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മെസിയെ വലിയ രീതിയില്‍ തന്നെ സ്വീകരിക്കേണ്ടതുണ്ട്.'' ഗാള്‍ട്ടിയര്‍ പറഞ്ഞു. 

നിശ്ചിത സമയവും അധിക സമയവും 3-3 സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മത്സരം പൂര്‍ത്തിയായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി.

'മെസിയും നെയ്മറും വേണം, എംബാപ്പെയ്ക്ക് എല്ലാം മനസിലായി കാണുമല്ലൊ'; പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ