
മനാമ: ലോകകപ്പ് ആരവങ്ങള്‍ക്കിടെ രാജ്യത്തെ ടൂറിസം മേഖലയിലും വന്‍ കുതിച്ചുചാട്ടം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. ലോകകപ്പിന് എത്തുന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലോകകപ്പ് നാളുകളില്‍ പന്ത്രണ്ടുലക്ഷം പേരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് എത്തുന്നവര്‍ക്കായി ഡെസേര്‍ട്ട് സഫാരിയും പാരാമോട്ടോറിംഗും ഒട്ടകപ്പുറത്തെ യാത്രയുമെല്ലാം ഖത്തര്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
യുനെസ്‌കോയുടെ പൈതൃകപട്ടികയിലുള്ള അല്‍ സുബാര ഫോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. ലോകകപ്പിന് വേദിയാവുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. ലോകകപ്പോടെ ഖത്തറിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. റോഡ് മാര്‍ഗം ഖത്തറിലേക്ക് എത്തുന്നവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാണികളെ സ്വീകരിക്കാന്‍ സൗദി അതിര്‍ത്തിയായ അബൂസമ്രയില്‍ വന്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെയാണ് ലോകകപ്പ് ആരാധകര്‍ക്കു റോഡ് മാര്‍ഗമുള്ള പ്രവേശനം. ഖത്തറിലേക്കു വരുന്നവരുടെ കൈവശം ഹയാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. ആരാധകരുടെ പ്രവേശന നടപടികള്‍ സുഗമമാക്കാന്‍ അബു സമ്ര അതിര്‍ത്തിയിലെ പാസ്പോര്‍ട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 4,000 പേരെ സ്വീകരിക്കാന്‍ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാണിജ്യങ്ങള്‍ക്കായി എത്തുന്ന ട്രക്കുകള്‍ക്ക് അര്‍ദ്ധരാത്രിക്ക് ശേഷം മാത്രമായിരിക്കും ഖത്തറില്‍ പ്രവേശനം അനുവദിക്കുക.
ഫുട്ബോള്‍ ക്ലബ്ബ് ആരാധകരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചതിന് യുഎഇയില്‍ 10 ലക്ഷം പിഴ
അബൂ സാമ്രാ ചെക്ക്‌പോസ്റ്റില്‍ എത്തുന്നവര്‍ക്ക് പോകുന്നതിന് സൗജന്യ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ദോഹയിലേക്ക് പോകുന്നതിന് ഇവിടെനിന്ന് ടാക്‌സിയും ലഭ്യമാക്കും. അഞ്ചുദിവസത്തെ താമസ രേഖയും ഇന്‍ഷുറന്‍സും ഉണ്ടെങ്കില്‍ മാത്രമേ സ്വന്തം വാഹനവുമായി ഖത്തറിലേക്ക് പ്രവേശിക്കാനാകൂ. ഇത്തരത്തില്‍ സ്വന്തം വാഹനവുമായി വരുന്നവര്‍ 5000 റിയാലിനന്റെ പെര്‍മിറ്റ് എടുക്കണം എന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!