Latest Videos

'മെസിയെ അര്‍ജന്‍റീനക്കാര്‍ ദൈവത്തെ പോലെ കാണുന്നു'; നെയ്മറെ ബ്രസീലുകാരോ? തുറന്നടിച്ച് ബ്രസീല്‍ താരം

By Web TeamFirst Published Nov 26, 2022, 5:00 PM IST
Highlights

അർജന്‍റീന ആരാധകർ മെസിയെ ദൈവത്തെപ്പോലെയാണ് കാണുന്നത്. പോർച്ചുഗൽ ആരാധകർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കുന്നത്.

ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റതിന് ശേഷം നെയ്മറോടുള്ള ബ്രസീല്‍ ആരാധകരുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് റാഫീഞ്ഞ. നെയ്മറുടെ ഏറ്റവും വലിയ തെറ്റ് ഈ രാജ്യത്ത് ജനിച്ചതാണെന്നും ഇത്തരത്തിലുള്ള പ്രതിഭയെ അവര്‍ അര്‍ഹിക്കുന്നില്ലെന്നും റാഫീഞ്ഞ തുറന്നടിച്ചുവെന്ന് ഗിവ് മീ സ്പോര്‍ട്ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. അർജന്‍റീന ആരാധകർ മെസിയെ ദൈവത്തെപ്പോലെയാണ് കാണുന്നത്. പോർച്ചുഗൽ ആരാധകർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കുന്നത്.

എന്നാല്‍, ബ്രസീൽ ആരാധകർ നെയ്മറുടെ കാല്‍ ഒടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്. നെയ്മറുടെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ബ്രസീലിൽ ജനിച്ചതാണെന്നും റാഫീഞ്ഞ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നാല്‍, റാഫീഞ്ഞ ഇത്തരത്തില്‍ പറയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. എന്നാല്‍, നെയ്മറിന് ബ്രസീലില്‍ ലഭിക്കുന്നത് താരം അര്‍ഹിക്കുന്നത് പോലെയുള്ള പരിഗണനയല്ലെന്ന് റാഫീഞ്ഞയുടെ വാക്കുകളില്‍ വ്യക്തമാണ്.

നേരത്തെ, സെര്‍ബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. താരത്തിന് ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി നെയ്മർ രംഗത്ത് വന്നിരുന്നു. കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പില്‍ പരിക്കിന്‍റെ തിരിച്ചടിയേറ്റിരിക്കുന്നു. എന്നാല്‍ എന്‍റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും നെയ്മർ ഫേസ്ബുക്കില്‍ കുറിച്ചു. 

നെയ്മറുടെ ഫേസ്ബുക്ക് പോസ്റ്റ്

''ബ്രസീലിന്‍റെ മഞ്ഞക്കുപ്പായം അണിയുന്നതിലുള്ള അഭിമാനവും ഇഷ്ടവും വിവരണാതീതമാണ്. ജനിക്കാനായി ഒരു രാജ്യം തെരഞ്ഞെടുക്കാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ ബ്രസീല്‍ എന്ന് ഞാന്‍ മറുപടി നല്‍കും. എന്‍റെ ജീവിതത്തില്‍ ഒന്നും എളുപ്പമായിരുന്നില്ല. എനിക്കെപ്പോഴും എന്‍റെ സ്വപ്‍നങ്ങള്‍ പിന്തുടരണമായിരുന്നു, ഗോളുകള്‍ നേടണമായിരുന്നു.

എന്‍റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പില്‍. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാല്‍ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാന്‍ എന്‍റെ രാജ്യത്തെയും സഹതാരങ്ങളെയും എന്നെത്തന്നേയും സഹായിക്കാന്‍ എല്ലാവിധ പരിശ്രമവും നടത്തും. എന്നെ കീഴ്പ്പെടുത്താന്‍ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാന്‍ തളരില്ല. അസാധ്യമായ ദൈവത്തിന്‍റെ മകനാണ് ഞാന്‍. എന്‍റെ വിശ്വാസം അനന്തമാണ്''

ബ്രസീലിന് പെരുത്ത് സന്തോഷം, അര്‍ജന്‍റീനയ്ക്കും ആഹ്ളാദിക്കാന്‍ വകയുണ്ട്; കിരീടമാര്‍ക്ക്? പ്രവചനം ഇതാ!
 

click me!