ലാ ലിഗയില്‍ റയലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി; പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

Published : Oct 18, 2020, 12:39 AM IST
ലാ ലിഗയില്‍ റയലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി; പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

Synopsis

 അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. എന്നാല്‍ ഗ്രാനഡയ്‌ക്കെതിരായ മത്സരത്തില്‍ സെവിയ്യയ്ക്ക് തോല്‍വി പിണഞ്ഞു.   

മാഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. സെക്കന്‍ഡ് ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കാഡിസ് എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. എന്നാല്‍ ഗ്രാനഡയ്‌ക്കെതിരായ മത്സരത്തില്‍ സെവിയ്യയ്ക്ക് തോല്‍വി പിണഞ്ഞു. 

16ാം മിനിറ്റില്‍ ആന്റണി ലസാനോ നേടിയ ഗോളാണ് കാര്‍ഡിസിന് വിജയം സമ്മാനിച്ചത്. ഇതുവരെ കളിച്ച ആറില്‍ മൂന്നിലും കാര്‍ഡിസ് ജയിച്ചിരുന്നു. ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. നിലവില്‍ പത്ത് പോയിന്റുമായി റയലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. 

ലൂയിസ് സുവാരസ്, യാനിക്ക് കരാസ്‌കോ എന്നിവരുടെ ഗോളുകളാണ് അത്‌ലറ്റികോ മാഡ്രിഡിന് ജയമൊരുക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും എതിര്‍ പോസ്റ്റില്‍ പന്തെത്തിക്കാന്‍ സെല്‍റ്റയ്ക്കായില്ല. യാങ്കല്‍ ഹെരേരയുടെ ഒറ്റ ഗോളാണ് സെവിയ്യയ്‌ക്കെതിരെ ഗ്രാനഡയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ സെവിയ്യ താരം ജൊവാന്‍ ജോര്‍ദാന്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സെവിയ്യയ്ക്ക് തിരിച്ചടിയായി. 

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരെ സിറ്റിക്ക് ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗ്ലാമര്‍ പോരില്‍ ആഴ്‌സനലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റക്ക് ജയം. 23ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗ് നേടിയ ഗോളാണ് സിറ്റിക്ക് ജയമൊരുക്കിയത്. സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണിന്റെ മികവാണ് ടീമിനെ രക്ഷപ്പെടുത്തിയത്. ഗോളെന്നുറച്ച രണ്ടോ മൂന്നോ ഷോട്ടുകള്‍ താരം രക്ഷപ്പെടുത്തി. ദീര്‍ഘനാള്‍ പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന സെര്‍ജിയോ അഗ്യൂറോ സിറ്റിയില്‍ തിരിച്ചെത്തിയും മത്സരത്തിന്റെ പ്രത്യേകതയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചരിത്രം കുറിച്ച് ഈജിപ്ത്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍
ബ്രസീലിന് തിരിച്ചടി; നോർവെയ്ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ റാഫിഞ്ഞ കളിക്കില്ല, പക്വേറ്റയും പുറത്ത്