എ​ല്‍ ക്ലാ​സി​ക്കോ: ബാഴ്സയെ വീഴ്ത്തി റ​യ​ല്‍ മാഡ്രി​ഡ്

Published : Apr 11, 2021, 06:42 AM ISTUpdated : Apr 11, 2021, 08:36 AM IST
എ​ല്‍ ക്ലാ​സി​ക്കോ: ബാഴ്സയെ വീഴ്ത്തി റ​യ​ല്‍ മാഡ്രി​ഡ്

Synopsis

ക​രീം ബെ​ന്‍​സേ​മ(13), ടോ​ണി ക്രൂ​സ്(28) എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​റു​പ​താം മി​നി​റ്റി​ൽ ഓ​സ്ക​ർ മിം​ഗ്വേ​സ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

മാ​ഡ്രി​ഡ്:‍ എ​ല്‍ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ തോ​ല്‍​പ്പി​ച്ച് റ​യ​ല്‍ മാ​ഡ്രി​ഡ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒന്നിനെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു മാ​ഡ്രി​ഡി​ന്‍റെ വി​ജ​യം. ഇ​ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് റ​യ​ൽ മാ​ഡ്രി​ഡ് ബാ​ഴ്സ​ലോ​ണ​യെ തോ​ൽ​പ്പി​ക്കു​ന്ന​ത്.

ക​രീം ബെ​ന്‍​സേ​മ(13), ടോ​ണി ക്രൂ​സ്(28) എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​റു​പ​താം മി​നി​റ്റി​ൽ ഓ​സ്ക​ർ മിം​ഗ്വേ​സ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. 89-ാം മി​നി​റ്റി​ൽ റ​യ​ലി​ന്‍റെ ക​സ​മീ​റോ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യെ​ങ്കി​ലും മു​ത​ലാ​ക്കാ​ൻ ബാ​ഴ്സ​യ്ക്കാ​യി​ല്ല.

എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ നേ​ടി​യ ജ​യം റ​യ​ലി​ന്‍റെ കീരിടത്തിനായുള്ള പ്രയാണത്തില്‍ നിര്‍ണ്ണായകമാണ്. ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡ് 66 പോയിന്‍റുമാ​യി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഒ​പ്പം ഒ​ന്നാ​മ​ത് നി​ൽ​ക്കു​ക​യാ‌​ണ്. 65 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ മൂ​ന്നാ​മ​തു​ണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച