മെസിയും ക്രിസ്റ്റ്യാനോയും ആയിരുന്നു അവാര്‍ഡിനര്‍ഹര്‍; മുന്‍ ഇംഗ്ലീഷ് താരം

Published : Aug 31, 2019, 09:15 PM ISTUpdated : Aug 31, 2019, 09:19 PM IST
മെസിയും ക്രിസ്റ്റ്യാനോയും ആയിരുന്നു അവാര്‍ഡിനര്‍ഹര്‍; മുന്‍ ഇംഗ്ലീഷ് താരം

Synopsis

ലിവര്‍പൂള്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക്ക് യുവേഫയുടെ മികച്ച താരമാവാന്‍ അര്‍ഹനല്ലെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്റ്.

ലണ്ടന്‍: ലിവര്‍പൂള്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക്ക് യുവേഫയുടെ മികച്ച താരമാവാന്‍ അര്‍ഹനല്ലെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്റ്. ലിയോണല്‍ മെസിയോ അല്ലെങ്കില്‍ ക്രി്‌സ്റ്റിയാനോ റൊണാള്‍ഡോയോ അവാര്‍ഡ് നേടണമെന്നായിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് താരം പറഞ്ഞു. 

എന്നാല്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധതാരം വാന്‍ ഡിക്കാണെന്ന് അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു. ഫെര്‍ഡിനാന്റ് തുടര്‍ന്നു... ''സീസണില്‍ 50 ഗോളുകള്‍ നേടിയ താരമാണ് മെസി. ക്രിസ്റ്റിയാനോയാവട്ടെ ദേശീയ ടീമിലും പുതിയ ക്ലബിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അങ്ങനെയുള്ള രണ്ട് താരങ്ങളെയും തഴഞ്ഞത് ശരിയായില്ല. അദ്ദേഹം മികച്ച പ്രതിരോധ താരമാണ്. എന്നാല്‍ ഒരു സീസണില്‍ 50 ഗോളുകള്‍ നേടിയ താരത്തെ എങ്ങനെ ഒഴിവാക്കിയെന്ന് മനസിലാവുന്നില്ല.

മെസിയോ ക്രിസ്റ്റിയാനോയോയാണ് അവാര്‍ഡ് അര്‍ഹിച്ചിരുന്നത്. ഇരുവരും മികച്ച താരങ്ങളാണ്. കുറച്ച് സീസണുകളിലായി പുറത്തെടക്കുന്ന മികച്ച പ്രകടനം മറ്റുള്ളവര്‍ക്ക് മടുപ്പായി തോന്നുകയാണ്.'' മുന്‍ പ്രതിരോധതാരം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത