വിശ്വാസമര്‍പ്പിച്ച് ലാപോര്‍ട്ടെ; കോമാന്‍ ബാഴ്‌സലോണ കോച്ചായി തുടരും

Published : Jun 03, 2021, 10:46 PM IST
വിശ്വാസമര്‍പ്പിച്ച് ലാപോര്‍ട്ടെ; കോമാന്‍ ബാഴ്‌സലോണ കോച്ചായി തുടരും

Synopsis

ഇന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടെയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ കോമാനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബാഴ്‌സലോണ: റൊണാള്‍ഡ് കോമാന്‍ ബാഴ്‌സലോണയുടെ പരിശീലകനായി തുടരും. ഇന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടെയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ കോമാനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണ പരിശീലകനായി എത്തിയ കോമാന് കീഴില്‍ ബാഴ്‌സ ഒരു കിരീടമാമ് നേടിയത്. 

ലാ ലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബാഴ്‌സ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ പുറത്തായി. കോപ ഡെല്‍ റേ മാത്രമാണ് ബാഴ്‌സയ്ക്ക് സ്വന്തമാക്കാനായത്. ഇതോടെ കോമാനെ മാറ്റണമെന്ന മുറവിളി ഉയര്‍ന്നു. എന്നാല്‍ ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിക്കാന്‍ ബാഴ്‌സ തീരുമാനിക്കുകയായിരുന്നു. 

ഈ സീസണില്‍ കൂടുതല്‍ താരങ്ങള്‍ ബാഴ്‌സയിലെത്തിയിരുന്നു. സെര്‍ജിയോ അഗ്യൂറോ, എറിക് ഗാര്‍സിയ എന്നിവരെ ക്ലബിലെത്തിക്കാന്‍ ബാഴ്‌സയ്ക്കായിരുന്നു. കൂടുതല്‍ ടീം മെച്ചപ്പെടുത്തിയാല്‍ കോമാന് ആത്മവിശ്വാരസം കൂടുമെന്നും ലാപോര്‍ട്ടെ വിശ്വസിക്കുന്നു. 

സാവിയെ ബാഴ്‌സലോണ പരിശീലകനായി എത്തിക്കുകയാണ് ലപോര്‍ട്ടയുടെ ലക്ഷ്യം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം