ഫിഫ പുരസ്കാരം കൈവിട്ടു; താത്വികനായി റൊണാള്‍ഡോ

Published : Sep 24, 2019, 06:01 PM ISTUpdated : Sep 24, 2019, 06:03 PM IST
ഫിഫ പുരസ്കാരം കൈവിട്ടു; താത്വികനായി റൊണാള്‍ഡോ

Synopsis

ക്ഷമയും വാശിയുമാണ് ഒരു പ്രഫഷണലിനെയും അമേച്വര്‍ കളിക്കാരനെയും വ്യത്യസ്തനാക്കുന്നത്. ഇന്ന് വലുതായതെല്ലാം ചെറുതായി തുടങ്ങിയതാണ്. എല്ലാം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല.

മിലാന്‍: ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരം കൈവിട്ടതിന് പിന്നാലെ താത്വികനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പുരസ്കാരച്ചടങ്ങില്‍ റൊണാള്‍ഡോ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തത്വചിന്താപരമായ പോസ്റ്റ് ഇട്ടത്.

ക്ഷമയും വാശിയുമാണ് ഒരു പ്രഫഷണലിനെയും അമേച്വര്‍ കളിക്കാരനെയും വ്യത്യസ്തനാക്കുന്നത്. ഇന്ന് വലുതായതെല്ലാം ചെറുതായി തുടങ്ങിയതാണ്. എല്ലാം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. പക്ഷെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം നിങ്ങള്‍ ചെയ്യണം. എന്നാല്‍ മാത്രമെ സ്വപ്നം സഫലമാവു. ഒരുകാര്യം പ്രത്യേകം ഓര്‍മിക്കണം, ഒരു രാത്രിക്ക് ഒരു പകലുണ്ട്-റൊണാള്‍ഡോ കുറിച്ചു.

അതേസമയം, മികച്ച കളിക്കാരനുള്ള പുരസ്കാരം ലഭിച്ചില്ലെങ്കിലും റൊണാള്‍ഡോ തന്നെയാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്ന് പോര്‍ച്ചുഗല്‍ വ്യക്തമാക്കി. ദ് ബെസ്റ്റ് എവര്‍ എന്ന ട്വീറ്റിലൂടെയാണ് ഇതിഹാസ താരത്തിനുള്ള പിന്തുണ രാജ്യം വ്യക്തമാക്കിയത്. ഫിഫയുടെ മികച്ച കളിക്കാരനുള്ള വോട്ടെടുപ്പില്‍ ലിയോണല്‍ മെസ്സിക്കും വിര്‍ജിന്‍ വൈന്‍ഡൈക്കിനും പിന്നില്‍ മൂന്നാമനായിരുന്നു റൊണാള്‍ഡോ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ