ജിംഗാനില്ലാത്ത ബ്ലാസ്റ്റേഴ്‌സ് ദുര്‍ബലര്‍; മുംബൈ സിറ്റി താരം മുഹമ്മദ് റഫീഖ്

Published : Dec 04, 2019, 10:34 AM ISTUpdated : Dec 04, 2019, 10:37 AM IST
ജിംഗാനില്ലാത്ത ബ്ലാസ്റ്റേഴ്‌സ് ദുര്‍ബലര്‍; മുംബൈ സിറ്റി താരം മുഹമ്മദ് റഫീഖ്

Synopsis

സന്ദേശ് ജിംഗാനില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സിന് കരുത്ത് കുറവാണെന്ന് മുംബൈ സിറ്റി എഫ്സി താരം മുഹമ്മദ് റഫീഖ്

മുംബൈ: ഐഎസ്എല്ലില്‍ തോൽവിക്ക് കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സ് നാളെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഇറങ്ങും. മുംബൈ അരീനയിലാണ് മത്സരം. എന്നാൽ സന്ദേശ് ജിംഗാനില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സിന് കരുത്ത് കുറവാണെന്ന് മുംബൈ സിറ്റി എഫ്സി താരം മുഹമ്മദ് റഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"ജിംഗാൻ മികച്ച പ്രതിരോധനിര താരമാണ്. ജിംഗാന്‍റെ അഭാവം പ്രതിരോധത്തിൽ വിള്ളലുണ്ടാക്കും"- മുഹമ്മദ് റഫീഖ് പറഞ്ഞു. പരിക്ക് മൂലം ജിംഗാന്‍റെ സേവനം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് കിട്ടിയില്ല. ജിംഗാനില്ലാത്ത പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് അവസാനനിമിഷ ഗോളിലൂടെ മുംബൈയും  ജയിച്ചത്. 

ഈ പറഞ്ഞ റഫീഖിനെ ആരും മറക്കാനിടയില്ല. ആദ്യ സീസണ്‍ ഫൈനലിൽ പകരക്കാരനായി ഇറങ്ങി മലയാളികളുടെ ഹൃദയം തകർത്ത് കൊൽക്കത്തയുടെ വിജയഗോൾ നേടിയ താരം. "ജീവിതത്തിലെ അവിസ്‌മരണീയ നിമിഷമാണത്. എന്‍റെ ഗോളിലൂടെ ടീം കപ്പുയർത്തുന്നു"- എന്നാണ് ആ ഗോളിനെ കുറിച്ച് റഫീഖ് ഓര്‍മ്മിക്കുന്നത്. 2016ൽ ബ്ലാസ്റ്റേഴ്‌സിനായും കളിച്ചിട്ടുണ്ട് റഫീഖ്. 

പോർച്ചുഗീസു‌കാരനായ കോച്ച് യോർഗെ കോസ്റ്റെയ്ക്ക് കീഴിൽ ആത്മവിശ്വാസത്തോടെ ഇറങ്ങുമെന്ന് മുംബൈയിലെ മറ്റൊരു ഇന്ത്യൻ താരം പ്രതീക് ചൗധരി പറഞ്ഞു. "ഞങ്ങളുടേത് കരുത്തുറ്റ ടീമാണ്. നല്ല യുവനിരയുണ്ട്. ബ്ലാസ്റ്റേഴ്‌സിന് കിട്ടുന്ന അത്ര ആരാധക പിന്തുണ കിട്ടാത്തതാണ് മുംബൈ താരത്തിന്‍റെ ഏക ദുഖം. ആരാധകർ പിന്തുണയ്ക്കാൻ ഗ്യാലറിയിലെത്തണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്" എന്നും പ്രതീക് ചൗധരി വ്യക്തമാക്കി.

പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സിന് മുകളിൽ ഏഴാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫിൽ കടക്കാൻ ഇനിയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്