Latest Videos

യൂറോപ്പിലേക്കുള്ള പോക്ക് എന്തുകൊണ്ട് വൈകി? ചോദ്യത്തിന് മറുപടിയുമായി ജിങ്കാന്‍

By Web TeamFirst Published Aug 21, 2021, 9:55 PM IST
Highlights

കഴിഞ്ഞ സീസണില്‍ യൂറോപ്പിലേക്ക് ചേക്കേറിയേക്കുമെന്നും വിശ്വസിക്കാവുന്ന വാര്‍ത്തകളും വന്നു. എന്നാല്‍ എടികെ മോഹന്‍ ബഗാനുമായിട്ടാണ് താരം കരാര്‍ ഒപ്പിട്ടത്.

സഗ്രേബ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധതാരം സന്ദേസ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ക്ലബ് എച്ച് എന്‍ കെ സിബിനിക്കിലേക്ക് മാറിയത്. എന്നാല്‍ അദ്ദേഹം യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് മാറുമെന്ന വാര്‍ത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് സജീവമായിരിന്നു. കഴിഞ്ഞ സീസണില്‍ യൂറോപ്പിലേക്ക് ചേക്കേറിയേക്കുമെന്നും വിശ്വസിക്കാവുന്ന വാര്‍ത്തകളും വന്നു. എന്നാല്‍ എടികെ മോഹന്‍ ബഗാനുമായിട്ടാണ് താരം കരാര്‍ ഒപ്പിട്ടത്. ഒരു വര്‍ഷത്തിന് ശേഷം ജിങ്കാനിപ്പോള്‍ ക്രൊയേഷ്യയിലേക്ക് പറക്കുന്നു. അതും തന്റെ 28-ാം വയസില്‍. 

യൂറോപ്പിലേക്കുള്ള പോക്ക് വൈകിയതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ജിങ്കാന്‍. ചില ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു എന്നാണ് ജിങ്കാന്‍ പറയുന്നത്. ''യൂറോപ്പില്‍ കളിക്കുകയെന്നത് എന്റെ ആഗ്രഹമായിരുന്നു. ഇവിടെയിരുന്ന് എല്ലാ യുവതാരങ്ങളോടും യൂറോപ്പില്‍ വരണമെന്ന് ഞാന്‍ പറയില്ല. 20 തുടക്കത്തില്‍ എനിക്ക് യൂറോപ്പിലേക്ക് ശ്രമിക്കാമായിരുന്നു. എന്നാന്‍ ഞാന് ശ്രമിക്കാതിരുന്നത് എനിക്ക് മറ്റു ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ്. ഓരോരുത്തര്‍ക്കും വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടാവും. എനിക്കിപ്പോഴാണ് ശരിയായ തീരൂമാനമെടുക്കാന്‍ തോന്നിയത്. അതുകൊണ്ട്് യൂറോപ്പിലേക്ക് പോകുന്നു.'' ജിങ്കാന്‍ വ്യക്തമാക്കി.

ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍ എന്ന നേട്ടമാണ് ജിങ്കാനെ കാത്തിരിക്കുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ള ടീമുകളുടെ പ്രതിരോധ കുന്തമുനായായിരുന്നു താരം. ബ്ലാസ്റ്റേഴ്സിനൊപ്പം രണ്ട് തവണ റണ്ണേഴ്സപ്പായിരുന്നു. ആറ് വര്‍ഷത്തെ ബ്ലാസ്റ്റേഴ്സ് കരിയറിന് ശേഷം 2020ലാണ് താരം എടികെ മോഹന്‍ ബഗാനിലെത്തിയത്. 

click me!