Santosh Trophy: രാജസ്ഥാനെ തകര്‍ത്ത് ബംഗാള്‍ സെമിയില്‍

Published : Apr 24, 2022, 06:43 PM IST
Santosh Trophy: രാജസ്ഥാനെ തകര്‍ത്ത് ബംഗാള്‍ സെമിയില്‍

Synopsis

29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫര്‍ദിന്‍ അലി മൊല്ല ഇരട്ടഗോള്‍ നേടി. സുജിത് സിങിന്‍റെ വകയാണ് ഒരു ഗോള്‍.

മലപ്പുറം: സന്തോഷ് ട്രോഫി(Santosh Trophy) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ബംഗാള്‍ സെമിയില്‍. രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് ബംഗാള്‍ സെമിയിലെത്തിയത്. 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫര്‍ദിന്‍ അലി മൊല്ല ഇരട്ടഗോള്‍ നേടി. സുജിത് സിങിന്‍റെ വകയാണ് ഒരു ഗോള്‍. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.


ആദ്യ പകുതി

ആദ്യ പകുതിയില്‍ ബംഗാളിന്‍റെ ആക്രമണമാണ് കോട്ടപ്പടി സ്റ്റേഡിയം സാക്ഷിയായത്. നാലാം മിനുട്ടില്‍ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം സുജിത് സിങ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നും രാജസ്ഥാന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബംഗാള്‍ അറ്റാക്കിങ് നടത്തെയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. 39 ാം മിനുട്ടില്‍ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ശ്രികുമാര്‍ കര്‍ജെ നല്‍കിയ ക്രോസ് സുജിത് സിങ് നഷ്ടപ്പെടുത്തി.

41 ാം മിനുട്ടില്‍ ബംഗാളിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് തന്‍മോയ് ഗോഷ് നല്‍കിയ ക്രോസ് ദിലിപ് ഒര്‍വാന്‍ പുറത്തേക്ക് അടിച്ചു. ആദ്യ പകുതി അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ബംഗാളിന് അടുത്ത മത്സരം ലഭിച്ചു. വലത് വിങ്ങില്‍ നിന്ന് ജയ്ബസ് നല്‍കിയ പാസ് ഫര്‍ദിന്‍ അലി മൊല്ല ഒരു ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. ഇതോടെ മേഘാലയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായി.

രണ്ടാം പകുതി

46 ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് എടുത്തു. 46 ാം മിനുട്ടില്‍ ദിലിപ് ഒര്‍വാനെ ബോക്‌സിന് അകത്തു നിന്ന് രാജസ്ഥാന്‍ പ്രതിരോധ താരം ലക്ഷ്യ ഗര്‍ഷ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി. 48 ാം മിനുട്ടില്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. 60 ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. സുജിത് സിങ് അടിച്ച ഷോട്ട് രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. റിട്ടേര്‍ണ്‍ ബോള്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. ഫര്‍ദിന്‍ അലി മൊല്ലയുടെ രണ്ടാം ഗോള്‍. 81 ാം മിനുട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്തുനിന്ന് സുജിത് സിങ്ങിന്റെ ഇടംകാലന്‍ ഷോട്ട് ആണ് ഗോളായിമാറിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്