Santosh Trophy : സന്തോഷ് ട്രോഫിയുടെ പുതുക്കിയ സമയം അടുത്തമാസം അറിയിക്കും; ഏപ്രിലില്‍ നടത്താന്‍ സാധ്യത

By Web TeamFirst Published Jan 25, 2022, 10:14 PM IST
Highlights

അടുത്തമാസം സ്ഥിതിഗതികള്‍ വിലയിരുത്തി പുതുക്കിയ തിയ്യതി പ്രഖ്യാപിക്കും. അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവച്ച സന്തോഷ് ട്രോഫി (Santosh Trophy) മത്സരങ്ങള്‍ ഏപ്രില്‍ മൂന്നാം വാരം നടത്തിയേക്കും. മെയ് തുടക്കത്തില്‍ അവസാനിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. അടുത്തമാസം സ്ഥിതിഗതികള്‍ വിലയിരുത്തി പുതുക്കിയ തിയ്യതി പ്രഖ്യാപിക്കും. അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ട് പരിപാലനവും മറ്റും പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കും. കമ്മിറ്റികളുടെ പൊതുവായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് ഓര്‍ഗനൈസിംങ് കമ്മിറ്റി കണ്‍വീനര്‍ എ ശ്രീകുമാര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡേഷന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കുന്ന വിവരം അറിയിച്ചത്.

നേരത്തെ പ്രാഥമിക റൗണ്ടില്‍ തോല്‍വി അറിയാതെയാണ് കേരളം മുന്നേറിയത്. ആദ്യ മത്സരത്തില്‍ കേരലം ലക്ഷദ്വീപിനെയാണ് തോല്‍പ്പിച്ചത്. പിന്നാലെ ആന്‍ഡമാനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്തു. അവസാന മത്സരത്തില്‍ പുതുച്ചേരിയെ 4-1ന് തോല്‍പ്പിച്ചു.

click me!