കേരളത്തെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്തിച്ചതിന്‍റെ സന്തോഷത്തിനിടെ റിസ്‌വാനെ തേടിയെത്തിയത് ദു:ഖവാര്‍ത്ത

Published : Jan 09, 2023, 10:13 AM ISTUpdated : Jan 09, 2023, 10:31 AM IST
കേരളത്തെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്തിച്ചതിന്‍റെ സന്തോഷത്തിനിടെ റിസ്‌വാനെ തേടിയെത്തിയത് ദു:ഖവാര്‍ത്ത

Synopsis

കളി കഴിഞ്ഞ ഉടന്‍ കേരള ടീം ആഘോഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് കെഎഫ് എ ജനറല്‍ സെക്രട്ടറി അനില്‍ കുമാറിന്‍റെ ഫോണിലേക്ക് റിസ്‌വാന്‍റെ പിതാവ് മുഹമ്മദലിയുടെ വിയോഗ വിവരം എത്തുന്നത്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ് റിസ്‌വാന്‍ അലി.

മലപ്പുറം: കേരളം സന്തോഷ് ട്രോഫി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൈതാനത്ത് ആഘോഷം നടത്തുന്നതിനിടെ ടീമിനെ തേടിയെത്തിയത് ദുഖ വാര്‍ത്ത. മധ്യനിരയില്‍ തിളങ്ങിയ റിസ്‌വാന്‍ അലിയുടെ പിതാവിന്‍റെ വിയോഗം ടീമിനെയാകെ തളര്‍ത്തി. കളി തീര്‍ന്നപ്പോള്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായതിന്‍റെ ആഹ്ളാദത്തിലായിരുന്നു റിസ്‌വാന്‍. ടീം അംഗങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുന്നതിനിടെയാണ് പിതാവിന്‍റെ വിയോഗ വിവരം അറിയുന്നത്.

സന്തോഷം ദുഖമായി, ഉടന്‍ മൈതാനം വിട്ടു. ഡ്രസ്സിങ്ങ് റൂമില്‍ നിന്ന് സ്വദേശമായ കാസര്‍ഗോട്ടേയ്കും. കരിയറിലെ മികച്ച നേട്ടത്തിന്‍റെ സന്തോഷത്തിനിടെയാണ് പ്രിയ പിതാവിനെ റിസ്‌വാന് നഷ്ടമായത്.ഫൈനല്‍ റൗണ്ട് ഉറപ്പിക്കാനുള്ള കേരളത്തിന്‍റെ ഓരോ കളികളിലും തിളങ്ങിയ താരമാണ് റിസ്‌വാന്‍. ഗോളും നേടി. മധ്യ നിരയില്‍ കേരളത്തിന്‍റെ കരുത്ത്. റിസ്‌വാന് കളിക്ക് കരുത്തും പിന്തുണയും നല്‍കിയിരുന്നു പിതാവ് മുഹമ്മദലി. തന്‍റെ നേട്ടം നേരിട്ട് അറിയിക്കും മുന്‍പാണ് പിതാവിന്‍റെ വിയോഗം.

കേരളം ഡാ; മിസോറമിനെ ഗോളടിച്ച് വീഴ്‌ത്തി സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

കളി കഴിഞ്ഞ ഉടന്‍ കേരള ടീം ആഘോഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് കെഎഫ് എ ജനറല്‍ സെക്രട്ടറി അനില്‍ കുമാറിന്‍റെ ഫോണിലേക്ക് റിസ്‌വാന്‍റെ പിതാവ് മുഹമ്മദലിയുടെ വിയോഗ വിവരം എത്തുന്നത്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ് റിസ്‌വാന്‍ അലി.

സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഇത്തവണ മികച്ച പ്രകടനത്തോടെയാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. ഒറ്റക്കളി പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം ഫൈനൽ റൗണ്ടുറപ്പിച്ചത്. ഗ്രൂപ്പ് രണ്ടില്‍ കരുത്തരായ മിസോറാമുള്‍പ്പെടെയുള്ള ടീമുകളെ അനായാസം കീഴടക്കിയാണ് കേരളത്തിന്‍റെ മുന്നേറ്റം. അഞ്ച് കളികളിലും മികച്ച വിജയം. ഗോള്‍ ശരാശിയിലും ഏറെ മുന്നില്‍. അടിച്ചു കൂട്ടിയത് 24 ഗോളുകള്‍. വഴങ്ങിയത് രണ്ടെണ്ണം മാത്രം.പുതുമുഖ താരങ്ങളാണ് ഇത്തവണ ടീമിലെ ഭൂരിഭാഗം പേരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുവേഫ ചാമ്പ്യന്‍സ് ലീഗ്: വാല്‍വെര്‍ദേയ്ക്ക് ഹാട്രിക്ക്, മാഞ്ച്‌സറ്റര്‍ സിറ്റിക്കെതിരെ, റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം
അമേരിക്കയിലെ ലോകകപ്പിൽ ഇറാൻ കളിക്കില്ല, ഖമനെയിയെ വധിച്ചവരോട് സഹകരിക്കാനാവില്ലെന്ന് കായികമന്ത്രി, ഫുട്ബോൾ ലോകത്തും വൻ അനിശ്ചിതത്വം