സന്തോഷ് ട്രോഫി: രാജസ്ഥാൻ സെമി കാണാതെ പുറത്ത്

Published : Apr 20, 2022, 08:31 PM IST
സന്തോഷ് ട്രോഫി: രാജസ്ഥാൻ സെമി കാണാതെ പുറത്ത്

Synopsis

38 ാം മിനുട്ടിൽ പഞ്ചാബ് ലീഡ് എടുത്തു. പ്രതിരോധ താരം ബോക്സിലേക്ക് ഉയർത്തി നൽക്കിയ പാസിൽ നിന്ന് ലഭിച്ച അവസരം മൻവീർ സിങ് അമർപ്രിത്തിന് ഹെഡ് ചെയ്ത് നൽക്കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് അടിച്ച് അമർപ്രീത്ത് ഗോളാക്കി മാറ്റുകയായിരുന്നു.

മലപ്പുറം: സന്തോഷ് ട്രോഫി(Santoshh Trophy) ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് രാജസ്ഥാൻ സെമി കാണാതെ പുറത്ത്. വൈകീട്ട് നാലിന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതോടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയാണ് രാജസ്ഥാൻ സെമിയിലെത്താതെ പുറത്തായത്. പഞ്ചാബിന് വേണ്ടി തരുൺ സ്ലാതിയ പകരക്കാരനായി എത്തി രണ്ട് ഗോൾ നേടി. അമർപ്രീത്ത് സിങ്, പർമ്ജിത്ത് സിങ് എന്നിവർ ഓരോ ഗോൾ വീതം നേടി.

കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ രാജസ്ഥാന് ആദ്യ അവസരം ലഭിച്ചു. ബോക്സിന് പുറത്ത് നിന്ന് പഞ്ചാബ് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രൻ ഷോട്ട് പക്ഷെ ഗോൾ കീപ്പർ തട്ടിയകറ്റി. പിന്നീട് ഉണർന്ന് കളിച്ച പഞ്ചാബിനെ തേടി നിരവധി അവസരങ്ങളെത്തി. 38 ാം മിനുട്ടിൽ പഞ്ചാബ് ലീഡ് എടുത്തു. പ്രതിരോധ താരം ബോക്സിലേക്ക് ഉയർത്തി നൽക്കിയ പാസിൽ നിന്ന് ലഭിച്ച അവസരം മൻവീർ സിങ് അമർപ്രിത്തിന് ഹെഡ് ചെയ്ത് നൽക്കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് അടിച്ച് അമർപ്രീത്ത് ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പഞ്ചാബ് ആക്രമിച്ചു കളിച്ചു. 63 ാം മിനുട്ടിൽ പഞ്ചാബ് ലീഡ് രണ്ടാക്കി ഉയർത്തി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ പഞ്ചാബ് താരം മൻവിർ സിങിനെ ബോക്സിൽ നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മധ്യനിരതാരം പർമ്ജിത്ത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു. 70 ാം മിനുട്ടിൽ മൂന്നാം ഗോൾ നേടി. രാജസ്ഥാന ലഭിച്ച കോർണർ കിക്കിൽ വരുത്തിയ പിഴവിൽ നിന്ന് ലഭിച്ച അവസരം പകരക്കാരനായി എത്തിയ തരുൺ സ്ലാതിയ ഗോളാക്കി മാറ്റി.

തുടർന്നും ഗോളെന്ന് ഉറപ്പിച്ച നിരവിധി അവസരങ്ങൾ പഞ്ചാബിനെ തേടിയെത്തി. രാജസ്ഥാൻ ഗോൾ കീപ്പർ ഗജ്രാജ് സിങ് രക്ഷകനായി. 81 ാം മിനുട്ടിൽ ലീഡ് നാലാക്കി ഉയർത്തി. വലതു വിങ്ങിൽ നിന്ന് ലഭിച്ച ലോങ് ത്രോ ബോക്സിലേക്ക് നാട്ടി നൽക്കി. ബോക്സിൽ നിലയുറപ്പിച്ചുരുന്ന തരുൺ സ്ലാതിയ ചെസ്റ്റിൽ ഇറക്കി പ്രതിരോധ താരങ്ങൾകിടയിലൂടെ ഉഗ്രൻ ഹാഫ് വോളി. സ്ളാതിയയുടെ രണ്ടാം ഗോൾ.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും