സെര്‍ജിയോ ലൊബേറ വീണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്

Published : Mar 29, 2020, 11:21 AM IST
സെര്‍ജിയോ ലൊബേറ വീണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്

Synopsis

കഴിഞ്ഞ സീസണില്‍ ഗോവ എഫ് സിയുടെ പരിശീലകനായിരുന്നു ലൊബേറ. സീസണിന്റെ അവസാനഘട്ടത്തില്‍ ഗോവ മുന്നിട്ടുനില്‍ക്കെ, ലൊബേറയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

മുംബൈ: സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലൊബേറ വീണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. ഐഎസ്എല്ലിലെ മുംബൈ സിറ്റി ടീമിന്റെ പരിശീലകനായി സെര്‍ജിയോ ലൊബേറയെ നിയമിച്ചു. കഴിഞ്ഞ സീസണില്‍ ഗോവ എഫ് സിയുടെ പരിശീലകനായിരുന്നു ലൊബേറ. സീസണിന്റെ അവസാനഘട്ടത്തില്‍ ഗോവ മുന്നിട്ടുനില്‍ക്കെ, ലൊബേറയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

കഴിഞ്ഞ രണ്ട് സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ജോര്‍ജെ കോസ്റ്റയുമായുളള കരാര്‍ അവസാനിച്ചതോടെയാണ് മുംബൈ സിറ്റി പുതിയ കോച്ചിനെ തേടിയത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്ക് നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായിരുന്നു.

ലൊബേറ പരിശീലകനായ സീസണില്‍എല്ലാം ഗോവ പ്ലേഓഫില്‍ എത്തിയിട്ടുണ്ട്. മികച്ചറെക്കോര്‍ഡ് കാരണം മറ്റു ചില ഐഎസ്എല്‍ ടീമുകളും ലൊബേറക്കായി രംഗത്തുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം