സൂപ്പര്‍താരങ്ങള്‍ മിന്നി; ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന്‍റെ ഗോള്‍വര്‍ഷം

Published : Jun 27, 2020, 09:37 AM ISTUpdated : Jun 27, 2020, 09:39 AM IST
സൂപ്പര്‍താരങ്ങള്‍ മിന്നി; ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന്‍റെ ഗോള്‍വര്‍ഷം

Synopsis

ലീഗില്‍ ഒന്നാമതുള്ള യുവന്‍റസിന് 7 പോയിന്‍റിന്‍റെ ലീഡുണ്ട്. 28 മത്സരങ്ങളില്‍ 69 പോയിന്‍റാണ് യുവന്‍റസിനുള്ളത്.

ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍വര്‍ഷത്തോടെ യുവന്‍റസിന്‍റെ മുന്നേറ്റം. ലെച്ചെയെ മറുപടിയില്ലാത്ത നാല് ഗോളിന് യുവന്‍റസ് തകര്‍ത്തു. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. 

പൗലോ ഡിബാല(53), സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(62), ഗോൺസാലോ ഹിഗ്വെയിന്‍(83), മത്യാസ് ഡി ലിറ്റ്(85) എന്നിവരാണ് ഗോള്‍ നേടിയത്. ലെച്ചെയുടെ ഫാബിയോ 31-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

Read more: പറയാന്‍ വാക്കുകളില്ല; ലിവര്‍പൂളിന്റെ കിരീടനേട്ടത്തില്‍ വിതുമ്പിക്കൊണ്ട് യൂര്‍ഗന്‍ ക്ലോപ്പ്- വീഡിയോ

ലീഗില്‍ ഒന്നാമതുള്ള യുവന്‍റസിന് ഏഴ് പോയിന്‍റിന്‍റെ ലീഡുണ്ട്. 28 മത്സരങ്ങളില്‍ 69 പോയിന്‍റാണ് യുവന്‍റസിനുള്ളത്. 62 പോയിന്‍റുമായി ലാസിയോയാണ് രണ്ടാമത്. 25 പോയിന്‍റ് മാത്രമുള്ള ലെച്ചെ പതിനെട്ടാം സ്ഥാനക്കാരാണ്. 

Read more: കാത്തിരിപ്പിന് വിരാമം; പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പണം കൊടുക്കേണ്ട, സബ്‌സ്‌ക്രിപ്‌ഷൻ വേണ്ട, ഫുട്ബോള്‍ ആരാധകർക്ക് സർപ്രൈസ്, ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാം
'ബാലണ്‍ ഡി ഓര്‍ മെസി മാത്രമേ അര്‍ഹിക്കുന്നുള്ളൂ, അവകാശവാദം ഉന്നയിക്കുന്നവര്‍ ലോകകപ്പിലെ മെസിയുടെ മാന്ത്രിക പ്രകടനം കണ്ടില്ലെന്ന്‌ നടിക്കുന്നു'