ലണ്ടന്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടുമ്പോള്‍ ആരാധരുടെ ആഘോഷം അവാനിക്കുന്നില്ല. പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിനാവട്ടെ കരയാതിരിക്കാനും ആവുന്നില്ല. സന്തോഷം കൊണ്ടുളള കരച്ചിലാണ്. വീഡിയോ അഭിമുഖത്തിലുണ് അദ്ദേഹം വിതുമ്പികൊണ്ട് സംസാരിക്കുന്നത്. 

അത്യാനന്ദത്തില്‍ ക്ലോപ്പ് പറയുന്നതിങ്ങനെ... ''ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണിത്. എനിക്ക് ശരിയായ വാക്കുകള്‍ പോലും പറയാന്‍ കിട്ടുന്നില്ല. ആനന്ദത്തിന്റെ പരമ്യത്തിലാണ്. ഞാനിത്രത്തോളം വികാരഭരിതനായി സംസാരിക്കുമെന്ന് കരുതിയതല്ല.'' ക്ലോപ്പ് വിതുമ്പികൊണ്ട് പൂര്‍ത്തിയാക്കി. വീഡിയോ കാണാം...

പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.  രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയന്റ് ലീഡുണ്ട് യൂര്‍ഗര്‍ ക്ലോപ്പിനും സംഘത്തിനും. 31 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.