റൊണാള്‍ഡോ ഇല്ലാതെയിറങ്ങി; ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന് സീസണിലെ ആദ്യ തോല്‍വി

Published : Mar 17, 2019, 07:36 PM ISTUpdated : Mar 17, 2019, 07:41 PM IST
റൊണാള്‍ഡോ ഇല്ലാതെയിറങ്ങി; ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന് സീസണിലെ ആദ്യ തോല്‍വി

Synopsis

ജെനോവയാണ് എതിരില്ലാത്ത രണ്ട് ഗോളിന് വമ്പന്‍മാരെ തറപറ്റിച്ചത്. ജെനോവയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം.

ജെനോവ: ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ യുവന്‍റസിന് സീസണിലെ ആദ്യ തോല്‍വി. ജെനോവയാണ് എതിരില്ലാത്ത രണ്ട് ഗോളിന് വമ്പന്‍മാരെ തറപറ്റിച്ചത്. ജെനോവയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ലീഗിൽ കിരീടത്തിന് അടുത്തെത്തിയ യുവന്‍റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് വിശ്രമം നല്‍കുകയായിരുന്നു. 

അത്‍ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ വീരോചിത ജയത്തിന്‍റെ ആത്മവിശ്വാസവുമായി മൈതാനത്തിറങ്ങിയ യുവന്‍റസിനെസിനെതിരെ രണ്ടാം പകുതിയിലായിരുന്നു ജെനോവയുടെ ഗോളുകള്‍. 72-ാം മിനുറ്റില്‍ സ്റ്റെഫാനോ ലക്ഷ്യം കണ്ടപ്പോള്‍ 81-ാം മിനുറ്റില്‍ ഗൊരന്‍ പട്ടിക പൂര്‍ത്തിയാക്കി. 28 കളിയില്‍ 75 പോയിന്‍റുള്ള യുവന്‍റസ് പോയിന്‍റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. ജെനോവ 12-ാം സ്ഥാനത്താണ്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് പണി കിട്ടുമോ? സ്പാനിഷ് താരങ്ങളുമായുള്ള കയ്യാങ്കളി അന്വേഷിക്കാന്‍ ഫിഫ
ഫിഫ അര്‍ജന്റീനയ്ക്ക് അനുകൂലമായെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോ; ലൈക്കടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ