ലോങ് റേഞ്ചര്‍, മുപ്പത്തിയഞ്ചിലും റോണോ മാസ്; യുവന്‍റസിന് തകര്‍പ്പന്‍ ജയം

Published : Jul 01, 2020, 09:07 AM ISTUpdated : Jul 01, 2020, 09:10 AM IST
ലോങ് റേഞ്ചര്‍, മുപ്പത്തിയഞ്ചിലും റോണോ മാസ്; യുവന്‍റസിന് തകര്‍പ്പന്‍ ജയം

Synopsis

മുപ്പത്തിയഞ്ചാം വയസിലെയും മികവ് വരച്ചെഴുതി 56-ാം മിനുറ്റില്‍ റൊണാള്‍ഡോയുടെ ലോങ് റേഞ്ചര്‍ പിറന്നു

ജെനോവ: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ജെനോവയെ തകർത്ത് യുവന്‍റസ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുവന്‍റസിന്‍റെ ജയം. പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്‍റസിനായി ഗോൾ നേടിയത്. 

അമ്പതാം മിനുറ്റില്‍ ഡിബാലയുടെ ഗോളിലൂടെയാണ് യുവന്‍റസ് മുന്നിലെത്തിയത്. മുപ്പത്തിയഞ്ചാം വയസിലെയും മികവ് വരച്ചെഴുതി 56-ാം മിനുറ്റില്‍ റൊണാള്‍ഡോയുടെ ലോങ് റേഞ്ചര്‍. യുവന്‍റസ് പട്ടിക 73-ാം മിനുറ്റില്‍ കോസ്റ്റ പൂര്‍ത്തിയാക്കിയപ്പോള്‍ 76-ാം മിനുറ്റില്‍ അന്ദ്രേയുടെ വകയായിരുന്നു ജെനോവയുടെ ഏക മറുപടി. 

29 കളിയിൽ 72 പോയിന്റുള്ള യുവന്‍റസാണ് ലീഗിൽ ഒന്നാമത്. രണ്ടാമതുള്ള ലാസിയോയ്‌ക്ക് 29 മത്സരത്തില്‍ 68 പോയിന്‍റും. 26 പോയിന്‍റുള്ള ജെനോവ 17-ാം സ്ഥാനക്കാരാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പണം കൊടുക്കേണ്ട, സബ്‌സ്‌ക്രിപ്‌ഷൻ വേണ്ട, ഫുട്ബോള്‍ ആരാധകർക്ക് സർപ്രൈസ്, ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാം
'ബാലണ്‍ ഡി ഓര്‍ മെസി മാത്രമേ അര്‍ഹിക്കുന്നുള്ളൂ, അവകാശവാദം ഉന്നയിക്കുന്നവര്‍ ലോകകപ്പിലെ മെസിയുടെ മാന്ത്രിക പ്രകടനം കണ്ടില്ലെന്ന്‌ നടിക്കുന്നു'