ഏറ്റവും മികച്ച ഗോളിനേക്കാള്‍ പ്രിയങ്കരം കാമുകിക്കൊപ്പമുള്ള സെക്‌സ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published : Sep 19, 2019, 04:39 PM ISTUpdated : Sep 19, 2019, 04:41 PM IST
ഏറ്റവും മികച്ച ഗോളിനേക്കാള്‍ പ്രിയങ്കരം കാമുകിക്കൊപ്പമുള്ള സെക്‌സ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Synopsis

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ഇപ്പോഴത്തെ ക്ലബായ യുവന്‍റസിനെതിരെ 2018ല്‍ നേടിയ ബൈസിക്കിള്‍ കിക്കാണ് റോണോയുടെ ഏറ്റവും പ്രിയപ്പെട്ട ഗോള്‍

ടൂറിന്‍: കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാള്‍ മനോഹരമാണ് കാമുകി ജോര്‍ജിന റോഡ്രിഗസിനൊപ്പമുള്ള നിമിഷങ്ങളെന്ന് പോര്‍ച്ചുഗല്‍- യുവന്‍റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പിയേര്‍സ് മോര്‍ഗനൊപ്പമുള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് റോണോയുടെ വെളിപ്പെടുത്തല്‍. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ഇപ്പോഴത്തെ ക്ലബായ യുവന്‍റസിനെതിരെ 2018ല്‍ നേടിയ ബൈസിക്കിള്‍ കിക്കാണ് ഏറ്റവും പ്രിയപ്പെട്ട ഗോളെന്ന് റോണോ പറയുന്നു. 

എന്നാല്‍ കാമുകി ജോര്‍ജിന റോഡ്രിഗസുമായി കിടക്കയില്‍ പങ്കിട്ട നിമിഷങ്ങളുമായി ഈ ഗോളിനെ താരതമ്യം ചെയ്യാനാവില്ലെന്ന് റോണോ വ്യക്തമാക്കി. 'ജോര്‍ജിനയുമായി ഒരിക്കലും താരതമ്യത്തിന് സാധ്യതയില്ല. ഒരു ബൈസിക്കിള്‍ കിക്ക് ഗോള്‍ നേടാന്‍ വര്‍ഷങ്ങളോടെ ശ്രമിച്ചു. 700 ഗോളുകള്‍ നേടിയിട്ടും അതിന് കഴിഞ്ഞില്ല. കാത്തിരിപ്പിനൊടുവില്‍ മനോഹരമായ ചാട്ടത്തിലൂടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ നേടി. യുവന്‍റസിനെതിരെ, ബുഫണെതിരെ ചാമ്പ്യന്‍സ് ലീഗില്‍ നേടിയത് അതിമനോഹര ഗോളാണ്'- ക്രിസ്റ്റ്യാനോ പറഞ്ഞു. 

സ്‌പാനിഷ് മോഡലായ ജോര്‍ജിന റോഡ്രിഗസുമായി 2016 മുതല്‍ ഡേറ്റിംഗിലാണ് റൊണാള്‍ഡോ. ഇരുവര്‍ക്കും ആദ്യ കുട്ടി അലാന മാര്‍ട്ടീന 2017ല്‍ പിറന്നു. അമ്മയുടെ ആഗ്രഹം പോലെ ജോര്‍ജിന റോഡ്രിഗസിനെ ഒരുനാള്‍ വിവാഹം കഴിക്കുമെന്നും അഭിമുഖത്തില്‍ റോണോ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത