
കേപ് ടൗൺ: ഇത്തവണ ലോകകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് മരണപ്പെട്ടതായി ദക്ഷണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 മത്സരങ്ങൾ കളിച്ച ജെയ്ഡൻ ആഡംസിന്റെ മരണകാരണം വ്യക്തമായിട്ടില്ല. ശനിയാഴ്ച രാവിലെ കേപ് ടൗണിലുള്ള വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേൺ കേപ് പോലീസ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ കളിച്ച ജെയ്ഡൻ ആഡംസ് ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംനേടിയിരുന്നു. മൂന്നാം മത്സരത്തിൽ പകരക്കാരനായാണ് മധ്യനിര താരമായ ജെയ്ഡൻ ആഡംസ് കളത്തിലിറങ്ങിയത്. 2022 ൽ തന്റെ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ആഡംസിന്റെ അകാല വിയോഗം തങ്ങളെ തകർത്തുവെന്ന് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലെയേഴ്‌സ് യൂണിയൻ പറഞ്ഞു. 2023 ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും ജെയ്ഡൻ ആഡംസ് അംഗമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!