ജര്‍മനിക്കെതിരെ ആറടിച്ച് സപെയ്ന്‍ യുവേഫ നാഷന്‍സ് ലീഗ് സെമിയില്‍

By Web TeamFirst Published Nov 18, 2020, 10:48 AM IST
Highlights

ഇതോടെ ജര്‍മനിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. ഗ്രൂപ്പി ഡിയില്‍ സ്‌പെയ്‌നിനെ തോല്‍പ്പിച്ചെങ്കില്‍ മാത്രമെ ജര്‍മനിക്ക് സെമിയലേക്ക് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നുള്ളൂ.

ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ ജര്‍മനിയെ ആറ് ഗോളിന് തകര്‍ത്ത് സ്‌പെയ്ന്‍ സെമിയില്‍ ഇടം നേടി. ഇതോടെ ജര്‍മനിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. ഗ്രൂപ്പി ഡിയില്‍ സ്‌പെയ്‌നിനെ തോല്‍പ്പിച്ചെങ്കില്‍ മാത്രമെ ജര്‍മനിക്ക് സെമിയലേക്ക് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവതാരം ഫെറാന്‍ ടോറസിന്റെ ഹാട്രിക് ഗോള്‍ പ്രകടനം സ്‌പെയ്‌നിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചു.

17ാം മിനിറ്റില്‍ യുവന്റസ് താരം അല്‍വാരോ മൊറാട്ടയുടെ ഗോളിലൂടെ സ്‌പെയ്ന്‍ ലീഡെഡുത്തു. ഫാബിയന്‍ റൂയിസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. 33ാം മിനിറ്റില്‍ ടോറസ് ആദ്യ ഗോള്‍ നേടി. അഞ്ച് മിനിറ്റുകള്‍ക്ക ശേഷം റോഡ്രിയിലൂടെ സ്‌പെയ്ന്‍ ലീഡെടുത്തു.  ഫാബിയന്‍ റൂയിസ് തന്നെയായിരുന്നു ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ടോറസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ജോസ് ലൂയിസ് ഗയ അസിസ്റ്റ് നല്‍കി. 71ാം മിനിറ്റില്‍ ടോറസ് ഹാട്രിക് പൂര്‍ത്തിയാക്കി. കൂടാതെ റൂയിസിന്റെ ഹാട്രിക് അസിസ്റ്റും. 89ാം മിനിറ്റില്‍ പകരക്കാനായി ഇറങ്ങിയ മൈക്കല്‍ ഒയര്‍സബാളിലൂടെ സ്‌പെയ്ന്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ വര്‍ഷം നടന്ന എട്ട് മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജര്‍മനിക്ക് ജയിക്കാനായത്. 

ജര്‍മന്‍ ജേഴ്‌സിയില്‍ റെക്കോഡിട്ടാണ് ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ മടങ്ങുന്നത്. ജര്‍മനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കളിച്ച ഗോള്‍ കീപ്പറെന്ന റെക്കോഡാണ് നോയറിനെ തേടിയെത്തിയത്. 96 മത്സരങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. ഇതില്‍ 41 ക്ലീന്‍ ഷീറ്റുകളാണ്. എന്നാല്‍ അത് ആറ് ഗോള്‍ വഴങ്ങികൊണ്ടാണെന്നുള്ളത് അദ്ദേഹത്തിന്റെ കരിയറിലെ കറുത്ത ഏടേയി അവശേഷിക്കും.

നേരത്തെ ഫ്രാന്‍സും സെമിയിലേക്ക് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇറ്റലി അല്ലെങ്കില്‍ നെതര്‍ലന്‍ഡ്‌സ് സെമിയില്‍ ഇടം നേടും. ഗ്രൂപ്പില്‍ രണ്ടില്‍ ബെല്‍ജിയത്തിനും ഡെന്‍മാര്‍ക്കിനും സാധ്യതയുണ്ട്. 

ഗ്രൂപ്പ് എടൂയില്‍ നിന്ന് ബെല്‍ജിയമോ ഡെന്‍മാര്‍ക്കോ, ഗ്രൂപ്പ് എ വണ്ണില്‍ നിന്ന് ഇറ്റലിയോ നെതര്‍ലാന്റ്സോ ആയിരിക്കും സ്പെയിനിനും ഫ്രാന്‍സിനും ഒപ്പം സെമിയിലേക്ക് ഇടം നേടുക.

click me!