ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന അർജന്‍റീന ആരാധകരുടെ ആവശ്യത്തിന് മറുപടിയുമായി സ്പാനിഷ് താരം

Published : Jul 24, 2026, 02:39 PM IST
Yamal-Messi

Synopsis

മത്സരത്തിലുടനീളം സ്പെയിൻ സമ്പൂര്‍ണ ആധിപത്യം പുലർത്തിയപ്പോള്‍, രണ്ടാം പകുതിയുടെ അധികസമയത്ത് അർജന്‍റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും മത്സരത്തിന്‍റെ ഗതി സ്പെയിന് അനുകൂലമാക്കിയെന്നാണ് ആരാധകരുടെ ആരോപണം.

മാഡ്രിഡ്: ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയെ തോൽപ്പിച്ച് സ്പെയിൻ കിരീടം നേടിയതിന് പിന്നാലെ ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് അർജന്റീന ആരാധകർ ആരംഭിച്ച ഓൺലൈൻ പരാതിയോട് പ്രതികരിച്ച് സ്പെയിന്‍റെ ലോകകപ്പ് ഹീറോ പെഡ്രോ പോറോ. അര്‍ജന്‍റീന ആരാധകര്‍ ആരംഭിച്ച ഓണ്‍ലൈൻ പരാതിയില്‍ ഇതിനകം 80,000-ത്തിലധികം ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായതോടൊയാണ് സ്പാനിഷ് റൈറ്റ് ബാക്ക് പെഡ്രോ പോറോ പ്രതികരണവുമായി രംഗത്തെത്തിയത്. ഏകപക്ഷീയമായ ലോകകപ്പ് ഫൈനലിൽ അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ അർജന്‍റീനയെ വീഴ്ത്തി (1-0) രണ്ടാം ലോകകപ്പ് കിരീടം ഉയർത്തിയത്.

മത്സരത്തിലുടനീളം സ്പെയിൻ സമ്പൂര്‍ണ ആധിപത്യം പുലർത്തിയപ്പോള്‍, രണ്ടാം പകുതിയുടെ അധികസമയത്ത് അർജന്‍റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും മത്സരത്തിന്‍റെ ഗതി സ്പെയിന് അനുകൂലമാക്കിയെന്നാണ് ആരാധകരുടെ ആരോപണം. ഫൈനലിൽ റഫറിയുടെ പല തീരുമാനങ്ങളും അർജന്‍റീനയ്ക്ക് എതിരായിരുന്നുവെന്നും, സുതാര്യത ഉറപ്പാക്കാൻ മറ്റൊരു റഫറിയുടെ കീഴിൽ ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നുമാണ് ഓണലൈൻ പെറ്റീഷനിലൂടെ അര്‍ജന്‍റീന ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ, ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ഒരു ലോകകപ്പ് ഫൈനലും വീണ്ടും നടത്തിയിട്ടില്ല.

അര്‍ജന്‍റീന ആരാധകരുടെ ഈ പരാതി പെഡ്രോ പോറോ തള്ളിക്കളഞ്ഞു. ഇത്തരം കാര്യങ്ങളെക്കുറിച്ച് താൻ ഒന്നും വായിച്ചിട്ടില്ലെന്ന് പെഡ്രോ പോറോ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊക്കെ പുറത്തുനിന്ന് ആളുകൾ പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങൾ മാത്രമാണ്. വ്യക്തിപരമായി തന്നെ ഇതൊന്നും ബാധിക്കില്ലെന്നും പെഡ്രോ പോറോ പറഞ്ഞു. എനിക്ക് ഇനിയും ഫുട്ബോളിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്. സ്വന്തം നാട്ടിൽ തിരികെയെത്തി ആരാധകർക്കൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നും ടോട്ടനം താരം കൂടിയായ പോറോ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ അവൻ എന്നെ മറന്നാലും മുടി കണ്ടെങ്കിലും തിരിച്ചറിയട്ടെ'; നീളൻ മുടിയുടെ കാരണം വെളിപ്പെടുത്തി കണ്ണീരടക്കാനാവാതെ മാർക്ക് കുക്കുറെയ്യ
ലോകകപ്പിന് പിന്നാലെ റാങ്കിംഗിലും അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍, ഫ്രാന്‍സിനും വീഴ്ച, ഇന്ത്യയുടെ സ്ഥാനം