ഫിഫ ദ ബെസ്റ്റ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വോട്ട് ആര്‍ക്ക്? മെസിക്ക് പ്രാധാന്യം നല്‍കാതെ സുനില്‍ ഛേത്രി

Published : Feb 28, 2023, 02:43 PM IST
ഫിഫ ദ ബെസ്റ്റ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വോട്ട് ആര്‍ക്ക്? മെസിക്ക് പ്രാധാന്യം നല്‍കാതെ സുനില്‍ ഛേത്രി

Synopsis

പെപ്പെയുടെ വോട്ടുകളില്‍ ഒന്നുപോലും മെസിക്ക് ലഭിച്ചില്ല. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കാണ് പെപ്പെ ആദ്യ വോട്ട് നല്‍കിയത്. റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളായിരുന്ന ലൂക്കാ മോഡ്രിച്ചിന് രണ്ടാം വോട്ടും കരിം ബെന്‍സേമയ്ക്ക് മൂന്നാം വോട്ടും നല്‍കി.

പാരീസ്: ദേശീയ ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകര്‍ക്കും ക്യാപ്ന്മാര്‍ക്കുമാണ് ഫിഫ ദ ബെസ്റ്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം. പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആര്‍ക്ക് വോട്ടുനല്‍കിയെന്നാണ് ഫുട്‌ബോള്‍ ലോകം അന്വേഷിക്കുന്നത്. എന്നാല്‍ സൗദി ലീഗില്‍ അല്‍ നസ്‌റിന് വേണ്ടി കളിക്കുന്ന താരം വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നുള്ളതാണ് വാസ്തവം. അദ്ദേഹത്തിന് പകരം പ്രതിരോധതാരം പെപ്പെയാണ് വോട്ട് നല്‍കിയത്. വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ക്രിസ്റ്റ്യാനോ വിട്ടുനിന്നു.

എന്നാല്‍ പെപ്പെയുടെ വോട്ടുകളില്‍ ഒന്നുപോലും മെസിക്ക് ലഭിച്ചില്ല. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കാണ് പെപ്പെ ആദ്യ വോട്ട് നല്‍കിയത്. റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളായിരുന്ന ലൂക്കാ മോഡ്രിച്ചിന് രണ്ടാം വോട്ടും കരിം ബെന്‍സേമയ്ക്ക് മൂന്നാം വോട്ടും നല്‍കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മൂന്നാം വോട്ടാണ് മെസിക്ക് നല്‍കിയത്. കരിം ബെന്‍സേമയ്ക്കാണ് ഛേത്രി ആദ്യ വോട്ട് നല്‍കിയത്. കിലിയന്‍ എംബാപ്പെയ്ക്ക് രണ്ടാം വോട്ടും നല്‍കി.

അതേസമയം നിലവിലെ പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്ക് നല്‍കി. കെവിന്‍ ഡി ബ്രൂയ്ന്‍, എംബാപ്പെ എന്നിവര്‍ക്കാണ് അദ്ദേഹം മറ്റു വോട്ടുകള്‍ നല്‍കിയത്. മെസി ആദ്യ വോട്ട് നല്‍കിയത് ഉറ്റ സുഹൃത്തായ നെയ്മര്‍ക്കാണ്. രണ്ടാം വോട്ട് പിഎസ്ജിയിലെ സഹതാരം എംബാപ്പെയ്ക്ക്. ഖത്തര്‍ ലോകകപ്പിലും ക്ലബ് തലത്തിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ കൂടിയായ മെസിയുടെ പ്രകടനമായിരുന്നു.

ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.

കിഡ്‌സ്... ഇനി പോയി ഉറങ്ങൂ! ഫിഫ ദ ബെസ്റ്റ് പുരസ്‌കാര ചടങ്ങില്‍ സദസിനെ ചിരിപ്പിച്ച് മെസിയുടെ സംസാരം- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്