സൂപ്പർ ലീഗ് കേരള: എവർ ഡിമാൾഡെ കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ചായി തുടരും

Published : Aug 19, 2026, 04:26 PM IST
Evar Demalde Calicut FC

Synopsis

ആക്രമണോത്സുകമായ രീതി, പന്തിൻമേലുള്ള മികച്ച നിയന്ത്രണം, ഹൈ ഇന്‍റൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്‍റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ട്.

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ വരുന്ന സീസണിലും കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്‍റെ മുഖ്യ പരിശീലകനായി അർജന്‍റീനിയൻ പരിശീലകൻ എവർ അഡ്രിയാനോ ഡിമാള്‍ഡെ (39) തുടരും. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഡിമാൾഡെയുടെ പരിശീലനത്തിന് കീഴിലാണ് പുതിയ പോരാട്ടങ്ങൾക്കായി ക്ലബ്ബ് തയ്യാറെടുക്കുന്നത്. സൗദി അറേബ്യൻ ദേശീയ ടീമിന്‍റെയും പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയുടെയും അസിസ്റ്റന്‍റ് കോച്ചായി പ്രവർത്തിച്ച മികച്ച അന്താരാഷ്ട്ര പരിച സമ്പത്ത് ഡിമാൾഡെയ്ക്കുണ്ട്. കൂടാതെ ഹെറേറ എഫ്.സി, എഫ്.സി ഡിലാ, ഇൻഡിപെൻഡിയെന്‍റ റിവാഡാവിയ, അൽ ഹിലാൽ യുണൈറ്റഡ് എന്നീ പ്രമുഖ ക്ലബ്ബുകളെ പരിശീലപ്പിച്ച അദ്ദേഹത്തിന്‍റെ തന്ത്രപരമായ മികവും ആധുനിക ഫുട്ബോൾ ശൈലിയും ഏറെ ശ്രദ്ധേയമാണ്.

പ്രൊഫഷണലിസവും അച്ചടക്കവും വ്യക്തമായ ഒരു ശൈലിയുമാണ് അഡ്രിയാനോ കാലിക്കറ്റ് എഫ്.സിയിലേക്ക് കൊണ്ടുവന്നതെന്ന് കാലിക്കറ്റ് എഫ്.സി ക്ലബ് സിഇഒ കോരത്ത് മാത്യു പറഞ്ഞു. അഡ്രിയാനോയുടെ അന്താരാഷ്ട്ര പരിചയസമ്പത്തും ആധുനിക ഫുട്ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ക്ലബ്ബിന്‍റെ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും മാത്യു പറഞ്ഞു. ആക്രമണോത്സുകമായ രീതി, പന്തിൻമേലുള്ള മികച്ച നിയന്ത്രണം, ഹൈ ഇന്‍റൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്‍റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റോടെ ലീഗ് ടേബിളിൽ ഒന്നാമതായാണ് ക്ലബ്ബ് സീസൺ അവസാനിപ്പിച്ചത്.

കാലിക്കറ്റ് എഫ്.സിക്കൊപ്പമുള്ള ഈ യാത്ര തുടരുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഡിമാള്‍ഡെ പറഞ്ഞു. കഴിവുറ്റ ഒരു കൂട്ടം കളിക്കാരും വ്യക്തമായ ലക്ഷ്യങ്ങളും മികച്ച പിന്തുണയുമാണ് ഇവിടെയുള്ളത്. ആരാധകരെ അഭിമാനം കൊള്ളിക്കാനും കിരീടത്തിനായി പൊരുതാനും ഞങ്ങൾ സർവ്വകരുത്തും പുറത്തെടുക്കും അഡ്രിയാനോ വ്യക്തമാക്കി. പ്രീ-സീസൺ പരിശീലനങ്ങൾ ആരംഭിച്ചുകഴിഞ്ഞ ക്ലബ്ബ്, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ആവർത്തിച്ച് വരും സീസണിൽ കപ്പടിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടൈറ്റില്‍ ഡിഫൻസിന് ആഴ്‌സണല്‍; ആർട്ടേറ്റയുടെ സംഘത്തെ വീഴ്‌ത്താൻ ആളുണ്ടോ?
മെസിയുടെ വാക്ക് പാലിക്കണം! ക്യാമ്പ് നൗവിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടം എത്തിക്കുമോ റോഡ്രി?