ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരെ നാളെ അറിയാം

By Web TeamFirst Published May 11, 2019, 4:05 PM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജേതാക്കളെ നാളെ അറിയാം. സീസണിലെ അവസാന റൗണ്ട് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് കിരീടപ്പോരാട്ടം.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജേതാക്കളെ നാളെ അറിയാം. സീസണിലെ അവസാന റൗണ്ട് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് കിരീടപ്പോരാട്ടം. അവസാന മത്സരത്തില്‍ സിറ്റി, ബ്രൈറ്റണേയും ലിവര്‍പൂള്‍, വോള്‍വ്‌സിനേയും നേരിടും. 37 മത്സരങ്ങളില്‍ 95 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 94 പോയിന്റുണ്ട്. 

നാളെ ജയിച്ചാല്‍ സിറ്റിക്ക് കിരീടം നിലനിര്‍ത്താം. അതേസമയം സിറ്റി സമനിലയോ തോല്‍വിയോ വഴങ്ങുകയും, ലിവര്‍പൂള്‍ ജയിക്കുകയും ചെയ്താല്‍ ലിവര്‍പൂളിന് ചാംപ്യന്‍ഷിപ്പ് നേടാം. മുഹമ്മദ് സല, ആന്‍ഡി റോബര്‍ട്‌സണ്‍, ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, എന്നിവര്‍ നിര്‍ണായക മത്സരത്തിന് മുമ്പ് പരുക്ക് മാറിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.

നാളത്തെ മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, കാര്‍ഡിഫ് സിറ്റിയെയും ചെല്‍സി ലെസ്റ്ററിനെയും, ആഴ്‌സനല്‍ ബേണ്‍ലിയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് എല്ലാ മത്സരങ്ങളും തുടങ്ങുന്നത്.

click me!