കൊറോണക്കാലത്ത് ക്രിസ്റ്റ്യാനോയ്ക്ക്  യുവന്‍റസിന്‍റെ വക ഒരു ഒന്നൊന്നര സമ്മാനം

By Web TeamFirst Published Mar 18, 2020, 10:29 AM IST
Highlights

സീരി എയില്‍ മികച്ച ഫോമിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമതാണ് താരം. 21 ഗോളുകളാണ് ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റിയാനോ ഇതുവരെ നേടിയത്.

ടൂറിന്‍: സീരി എയില്‍ മികച്ച ഫോമിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമതാണ് താരം. 21 ഗോളുകളാണ് ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റിയാനോ ഇതുവരെ നേടിയത്. 35 വയസ് പൂര്‍ത്തിയായി പോര്‍ച്ചുഗീസ് താരത്തിന്. പ്രായം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ കരാര്‍ പുതുക്കാനൊരുങ്ങുകയാണ് ഇറ്റാലിയന്‍ ചാംപ്യന്മാര്‍. 

നിലവില്‍ 2022 വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്. അത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനൊരുങ്ങുകയാണ് യുവന്റസ്. 2024വരെയായിരിക്കും പുതിയ കരാര്‍. സീസണില്‍ 31 ദശലക്ഷം യൂറോയാണ് റൊണാള്‍ഡോക്ക് പ്രതിഫലമായി യുവന്റസ് നല്‍കുന്നത്. യുവന്റസ് താരങ്ങള്‍ക്ക്  കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് താരം. 

റൊണാള്‍ഡോയെ നിലനിര്‍ത്തുന്നതിനൊപ്പം മൗറോ ഇക്കാര്‍ഡി, തിമോ വെര്‍ണര്‍ എന്നിവരില്‍ ഒരാളെ ടീമിലെത്തിക്കാനും യുവന്റസ് ശ്രമിക്കുന്നുണ്ട്. ഇന്റര്‍ മിലാന്‍ വിട്ട ഇക്കാര്‍ഡി പിഎസ്ജിയുടെയും ജര്‍മന്‍ താരമായ വെര്‍ണര്‍ ലൈപ്‌സിഷിന്റെയും സ്‌ട്രൈക്കര്‍മാരാണ്.

click me!