
ലണ്ടന്‍: യുവന്‍റസിന്‍റെ ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കൊവിഡ‍് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ലക്ഷണങ്ങളോട് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിതനാകുന്ന രണ്ടാമത്തെ യുവന്‍റസ് താരമാണ് മറ്റ്യൂഡി. നേരത്തെ യുവന്‍റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കണ്ണൂരില്‍ കൊവിഡില്ല; രോഗം സംശയിച്ചിരുന്ന ആളുടെ പരിശോധനാ ഫലം നെഗറ്റീവ്
അതേ സമയം കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യൂറോകപ്പ് ഫുട്ബോൾ അടുത്ത വർഷത്തേക്ക് മാറ്റിവച്ചു. കോപ്പ അമേരിക്കയും അടുത്ത വർഷത്തേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ടോക്യോ ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണത്തിൽ ജപ്പാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആൾക്കൂട്ടം പരമാവധി ഒഴിവാക്കിയാവും ദീപശിഖാ പ്രയാണം നടത്തുക. ഇതിന്റെ ഭാഗമായി നേരത്തേ നിശ്ചയിച്ച ചില പരിപാടികൾ ഉപേക്ഷിച്ചു. ഈമാസം ഇരുപതിനാണ് ദീപശിഖ ജപ്പാനിലെത്തുക. ജപ്പാനിലെ എല്ലാ പ്രവിശ്യകളും ഉൾപ്പടെ 121 ദിവസമാണ് ദീപശിഖാ പ്രയാണം നിശ്ചയിച്ചിരിക്കുന്നത്. ഗ്രീസിൽ നടത്താനിരുന്ന ദീപശിഖാ പ്രയാണവും വേണ്ടെന്ന് വച്ചിട്ടുണ്ട്.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965, ഇറ്റലിയിലെ സ്ഥിതി രൂക്ഷം
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!