
റോം: മത്സരത്തിനിടയില്‍ വനിതാ റഫറിയെ തുണിയുരിഞ്ഞു കാട്ടിയ ഫുട്‌ബോളര്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്. ഇറ്റലിയിലെ വെനീസില്‍ മെസ്‌ട്രേയില്‍ നടന്ന അണ്ടര്‍ 14 ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് വിവാദ സംഭവം. ട്രെപ്പോര്‍ട്ടി ടീമിന്‍റെ കളിക്കാരനായ കുട്ടിയാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തയായ വനിതാ റഫറി ഗിലിയ നിക്കാസ്‌ട്രോയ്ക്ക് നേരെ ഷോര്‍ട്ട് ഇറക്കി കാട്ടിയത്.
മോശമായി പെരുമാറിയ കളിക്കാരന് ചുവപ്പ് കാര്‍ഡ് നല്‍കി റഫറി പുറത്താക്കുകയും ചെയ്തു. ട്രെപ്പോര്‍ട്ടിയും മിറാനീസും തമ്മിലുള്ള മത്സരത്തിനിടയില്‍ ട്രെപ്പോര്‍ട്ടി ക്ലബ് കോര്‍ണര്‍ കിക്ക് വഴങ്ങി. ഇതിനിടയിലായിരുന്നു പയ്യന്‍റെ പ്രകടനം. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയെന്ന് വിലയിരുത്തിയ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. വെനീഷ്യന്‍ അച്ചടക്ക കോടതിയുടെ മുന്നിലെത്തിയിരിക്കുന്ന വിഷയം ശരിയെന്ന് തെളിഞ്ഞാല്‍ പയ്യനെ പുന: വിദ്യാഭ്യാസത്തിനായി അയയ്ക്കപ്പെട്ടും.
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന ഒരു കളിയിലും ഒരു വര്‍ഷത്തേക്ക് പങ്കെടുക്കാനാകില്ല. ശിക്ഷ കടുത്തതല്ലെന്ന് തോന്നിയാല്‍ കൂടുതല്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും പറഞ്ഞു. താഴ്ന്ന ലെവലില്‍ 40 ലധികം മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ളയാളാണ് 22 കാരി നിക്കാസ്‌ട്രോ.
വെനീസില്‍ നിന്നുള്ള ഈ സുന്ദരിക്ക് അനേകം ആരാധകരുമുണ്ട്. അതേസമയം ട്രെപ്പോര്‍ട്ടിയും മിറാനീസും തമ്മിലുള്ള മത്സരത്തിനിടയില്‍ ഉടനീളം നിക്കാസ്‌ട്രോ അപമാനിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്്. സംഭവത്തില്‍ ട്രെപ്പോര്‍ട്ടി ക്‌ളബ്ബ് മാപ്പു പറഞ്ഞു. അങ്ങേയറ്റം നിരാശാജനകം എന്നാണ് ക്‌ളബ്ബിന്റെ ഭാഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!