
തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞു.
ട്വിറ്റിന് താഴെ വലിയ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. അതേസമയം, ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതായുള്ള വിവാദങ്ങളും ഉയർന്നിട്ടുണ്ട്. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്റീനയുടെ വിജയത്തിലെ മുഖ്യശില്‍പ്പിയായ മാർട്ടിനെസിന്‍റെ അതിരുകടന്ന പ്രകടനം.
ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പാശ്ചത്യ മാധ്യമങ്ങളും മറ്റും ഇത് വലിയതോതിലുള്ള തലക്കെട്ട് ആക്കുന്നുണ്ട്. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരറ്റത്ത് എമി മാര്‍ട്ടിനസ് ഉണ്ടെങ്കില്‍ ഏത് ലക്ഷ്യവും നേടാമെന്ന അര്‍ജന്റീനയുടെ പ്രതീക്ഷ കാക്കുന്ന രീതിയിലാണ് ഫൈനലില്‍ എമി മാര്‍ട്ടിനസ് കഴിഞ്ഞ ദിവസം കളിച്ചത്.
മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന അതേ പോരാട്ടവീര്യം അദ്ദേഹം ഇന്നലെയും പുറത്തെടുത്തു. ഫ്രഞ്ച് പടയും അടിതെറ്റിയത് എമി മാര്‍ട്ടിനസിന്റെ മനക്കരുത്തിന് മുന്നില്‍. കിലിയന്‍ എംബപ്പെയുടെ വെടിയുണ്ട കണക്കെ വന്ന കിക്കുകളില്‍ പോലും എമിയുടെ കൃത്യത കാണാമായിരുന്നു.
'ഗോൾഡൻ ബോളിന് അർഹൻ മെസിയല്ല, അവകാശി മറ്റൊരു താരം'; വിമർശിച്ച് ക്രൊയേഷ്യൻ മോഡൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!