റയല്‍ തോറ്റു; ചാമ്പ്യൻസ് ലീഗില്‍ ചെല്‍സി-സിറ്റി ഫൈനല്‍

Published : May 06, 2021, 08:13 AM ISTUpdated : May 06, 2021, 08:15 AM IST
റയല്‍ തോറ്റു; ചാമ്പ്യൻസ് ലീഗില്‍ ചെല്‍സി-സിറ്റി ഫൈനല്‍

Synopsis

പന്ത് കൂടുതൽ തവണ കൈവശം വച്ച് കളിക്കാൻ റയൽ ശ്രമിച്ചപ്പോൾ അവസരങ്ങൾ ഗോളാക്കുന്നതിലായിരുന്നു ചെൽസിയുടെ ശ്രദ്ധ.

ചെല്‍സി: റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. രണ്ടാംപാദ സെമിയിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് നീലപ്പടയുടെ ജയം. 28-ാം മിനുറ്റിൽ തിമോ വെർണർ, 85-ാം മിനുറ്റിൽ മാസൺ മൗണ്ട് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.

പന്ത് കൂടുതൽ തവണ കൈവശം വച്ച് കളിക്കാൻ റയൽ ശ്രമിച്ചപ്പോൾ അവസരങ്ങൾ ഗോളാക്കുന്നതിലായിരുന്നു ചെൽസിയുടെ ശ്രദ്ധ. ഇരുപാദങ്ങളിലുമായി 3-1നാണ് ചെൽസിയുടെ മുന്നേറ്റം. പിഎസ്ജിയെ മറികടന്നെത്തുന്ന മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ. മെയ് 29ന് ഇസ്‌താംബൂളിലാണ് ഫൈനൽ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ