ചാമ്പ്യൻസ് ലീഗില്‍ ചാമ്പ്യന്‍മാര്‍ പുറത്ത്! ലിവർപൂളിന് ആൻഫീൽഡിൽ അത്‍ലറ്റിക്കോയുടെ യാത്രയപ്പ്

Published : Mar 12, 2020, 08:25 AM IST
ചാമ്പ്യൻസ് ലീഗില്‍ ചാമ്പ്യന്‍മാര്‍ പുറത്ത്! ലിവർപൂളിന് ആൻഫീൽഡിൽ അത്‍ലറ്റിക്കോയുടെ യാത്രയപ്പ്

Synopsis

മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് പിഎസ്ജിയും ക്വാർട്ടറിലെത്തി

ലിവര്‍പൂള്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആൻഫീൽഡിൽ തകർത്ത് അത്‍ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ലിവർപൂൾ അവസാന നിമിഷം കളി കൈവിട്ടത്.

ആദ്യ പാദത്തിൽ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിന് 43-ാം മിനുട്ടിൽ വിനാൽഡം ലീഡ് നൽകി. 94-ാം മിനുട്ടിൽ ഫിർമിനോ ലീഡ് ഉയർത്തി. മൂന്ന് മിനുട്ടിനുള്ളിൽ മാർക്കോസ് ലൊറെന്‍റെയുടെ ഗോളിലൂടെ തിരിച്ചടിച്ച അത്‍ലറ്റിക്കോ അഗ്രിഗേറ്റ് സ്‌കോർ സമനിലയാക്കി. കളി അധിക സമയത്ത് നീണ്ടപ്പോൾ ലൊറെന്‍റെ ടീമിന് ജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ അൽവാരോ മൊറാട്ട ഗോൾ പട്ടിക തികച്ചു. ഗോളി യാന്‍ ഒബ്ലാക്കിന്‍റെ പ്രകടനം അത്‌ലറ്റിക്കോയ്‌ക്ക് കരുത്തായി. 

മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് പിഎസ്ജിയും ക്വാർട്ടറിലെത്തി. സൂപ്പർ താരം നെയ്‌മർ, യുവാൻ വെലാസ്കോ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ആദ്യപാദം തോറ്റ പിഎസ്ജിക്ക് രണ്ടാം പാദത്തിൽ മികച്ച ജയം അനിവാര്യമായിരുന്നു. 

Read more: മെസി തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം