മെസി തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

Published : Mar 11, 2020, 02:44 PM ISTUpdated : Mar 11, 2020, 03:00 PM IST
മെസി തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

Synopsis

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ഫുടബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 26ന് ഇക്വഡോര്‍, ഏപ്രില്‍ ഒന്നിന് ബൊളീവിയ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ക്കുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ഫുടബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 26ന് ഇക്വഡോര്‍, ഏപ്രില്‍ ഒന്നിന് ബൊളീവിയ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ക്കുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലിയോണല്‍ മെസി ടീമിലേക്ക് തിരിച്ചെത്തിയെന്നുള്ളതാണ് ടീമിലെ പ്രത്യേകത. എന്നാല്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ മെസി ഇക്വഡോറിനെതിരെ കളിക്കില്ല.

ഇറ്റാലിയന്‍  ലീഗില്‍ കളിക്കുന്ന അഞ്ച് താരങ്ങല്‍ ടീമിലുണ്ട്. ഇറ്റലിയില്‍ കൊറോണ ഭീതി പരത്തുന്നതിനാല്‍ സീരി എയില്‍ കളിക്കുന്ന താരങ്ങള്‍ ടീമിലുണ്ടാവില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. യുവാന്‍ മുസൊ മാത്രമാണ് ഗോള്‍കീപ്പറായി ടീമിലുള്ളത്. എന്നാല്‍ രണ്ട് ഗോള്‍കീപ്പര്‍ കൂടി ടീമിലെത്തുമെന്നാണ് പരിശീലകന്‍ പറയുന്നത്. മെസിക്കൊപ്പം സെര്‍ജിയോ അഗ്യൂറോ, പൗളോ ഡിബാല, ലൗട്ടറോ മാര്‍ട്ടിനസ് എന്നിവരാണ് മുന്നേറ്റത്തില്‍.

റോഡ്രിഗോ പോള്‍, മാര്‍ക്കസ് അക്യൂന, ലിയാന്‍ഡ്രോ പരേഡസ്, ജിയോവാനി ലോസെല്‍സോ എന്നിവരാണ് മധ്യനിരയില്‍. നിക്കോളാസ് ഒട്ടമെന്‍ഡി നയിക്കുന്ന പ്രതിരോധത്തില്‍, പെസല്ല, ടാഗ്ലിയാഫിക്കോ, ലിയനാര്‍ഡോ ബലേര്‍ഡി എന്നിവരും അണിനിരക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് ജര്‍മ്മന്‍ താരം മര്‍ലോണ്‍ റൂസ് ട്രൂജിലോ എത്തുന്നു
'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ